തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആലപ്പുഴ സ്വദേശി ആര്യ (26)യാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
ബംഗ്‌ളൂരുവിലെ ജോലി ഒഴിവാക്കി രണ്ടുമാസം മുമ്പാണ് ആര്യ നാട്ടിലെത്തിയത്. വിദേശത്തേയ്ക്ക് പോകുന്നതിനാണ് ജോലി ഒഴിവാക്കിയത്.
ഒരു മാസം മുമ്പാണ് രോഗ ലക്ഷണം അനുഭവപ്പെട്ടത്. ആദ്യം ആലപ്പുഴ മെഡിക്കല്‍ കോളേജിലായിരുന്നു ചികിത്സ. രോഗം മൂര്‍ച്ഛിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മസ്തിഷ്ക്ക ജ്വരം മൂലം സംസ്ഥാനത്ത് മരണം റിപ്പോർട്ടു ചെയ്യപ്പെട്ടത്.







