തിരുവനന്തപുരം: കാണാതായ യുവതീ-യുവാക്കളെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം, വെള്ളനാട് മിത്രാനികേതന്‍ സ്വദേശികളായ ഷിബിന്‍ (35), അശ്വതി (35) എന്നിവരാണ് മരിച്ചത്. വെഞ്ഞാറമൂട് വെള്ളാണിക്കലില്‍ പാറമുകളിലെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിയ നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കാണപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.







