ഇന്ദിര ടീച്ചര്‍ക്ക് ചെര്‍ക്കള പൗരസമിതി യാത്രയയപ്പ് നല്‍കി

ചെര്‍ക്കള: അംഗന്‍വാടിയുടെ ആദ്യ വര്‍ക്കറും ഉന്നത നിലയില്‍ ലോകത്തെ വിവിധ നഗരങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി വിദ്യാര്‍ത്ഥിന വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട രണ്ടാനമ്മയുമായ നാട്ടുകാരുടെ പ്രിയപ്പെട്ട ഇന്ദിര ടീച്ചര്‍ 40 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നു വിരമിച്ചു.

സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധി വ്യക്തികളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും അംഗന്‍വാടി വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെര്‍ക്കള പൗരസമിതി ഇന്ദിരാ ടീച്ചര്‍ക്ക് പ്രൗഢഗംഭീരമായ യാത്രയപ്പ് നല്‍കി.
പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി ഉദ്ഘാടനം ചെയ്തു. സഹപ്രവര്‍ത്തകര്‍ തറവാട്ടമ്മ എന്ന് വിളിക്കുന്ന ഇന്ദിര ടീച്ചര്‍ക്ക് ചെര്‍ക്കള പൗരാവലിയുടെ ഉപഹാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വസന്തന്‍ അജക്കോട് സമര്‍പ്പിച്ചു.

വാര്‍ഡ് മെമ്പര്‍ ഹാരിസ് തായല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജാസ്മിന്‍ കബീര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി എച്ച് ഷുക്കൂര്‍, ഇക്ബാല്‍ ചേരൂര്‍, ശാന്തകുമാരി ടീച്ചര്‍, പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് സഫിയ ഹാഷിം, ഗൗരി, ബഷീര്‍, കബീര്‍ ചെര്‍ക്കളം, നിസാം ചെര്‍ക്കള, നൗഫല്‍ ടോപ്പ്, സി കെ റഫീഖ്, സി എച്ച് റഫീഖ്, ഫൈസല്‍, ഹാഷിം ഉമ്പു, അഷ്‌റഫ് ഇബ്രാഹിം പ്രസംഗിച്ചു. അമ്മമാര്‍, കുഞ്ഞുങ്ങള്‍, സി ഡി പി ഒ, അംഗണ്‍വാടി വര്‍ക്കര്‍മാര്‍ , ഹെല്‍പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നാസര്‍ ചെര്‍ക്കളം സ്വാഗതം പറഞ്ഞു. ഇന്ദിരാ ടീച്ചര്‍ യാത്രയയപ്പിന് നന്ദി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

You cannot copy content of this page