മുറപ്പെണ്ണ് ഒരു മാസം ഗര്‍ഭിണി; മുറച്ചെറുക്കനെതിരെ പോക്‌സോ കേസ്

കാസര്‍കോട്: 17കാരി ഗര്‍ഭിണിയായ സംഭവത്തില്‍ മുറച്ചെറുക്കനായ 24 കാരനെതിരെ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. പെൺകുട്ടി മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലും യുവാവ് ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലുമാണ് താമസം. 18 വയസ്സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കുവാന്‍ ഇരുവരുടെയും വീട്ടുകാര്‍ നേരത്തെ ധാരണയായിരുന്നതായി പറയുന്നു. ഇതിനിടയില്‍ ഏതാനും ദിവസം മുമ്പ് പെണ്‍കുട്ടിക്ക് ചില ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്രെ. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം വ്യക്തമായത്. ഇക്കാര്യം ഡോക്ടര്‍ തന്നെയാണ് പൊലീസിനെ അറിയിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page