എറണാകുളം: ചക്ക വീണ് വീട്ടുമുറ്റത്തുണ്ടായിരുന്ന മൂര്‍ഖന്‍ പാമ്പ് ചത്തു. തിരുമാറാടി ഒലിയപ്പുറത്ത് തിങ്കളാഴ്ച ( ഇന്നു) രാവിലെയാണ് സംഭവം. മുറ്റത്തിന് സമീപം വീണു കിടന്ന ചക്കകള്‍ എടടുക്കാന്‍ ചെന്നപ്പോഴാണ് പാമ്പ് ചത്തു കിടക്കുന്നത് കണ്ടതെന്നു വീട്ടുകാര്‍ പറഞ്ഞു. പാമ്പിനെ കുഴിച്ചിട്ടു.
കനത്ത ചൂടിനിടെ സംസ്ഥാനത്തെങ്ങും പാമ്പ് ശല്യം രൂക്ഷമാവുകയാണ്. പാമ്പ് കടിയേല്‍ക്കുന്നതും വര്‍ദ്ധിക്കുകയാണ്. ഇന്ന് വിവിധ ജില്ലകളിലായി ഏഴു പേര്‍ക്കാണ് വിഷപാമ്പിന്റെ കടി ഏറ്റത്. കുറ്റ്യാടി മുണ്ടക്കുറ്റിയില്‍ കിടപ്പുമുറിയില്‍ നിന്നും അഞ്ച് ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട വിഷ പാമ്പുകളെ കണ്ടെത്തിയിരുന്നു.







