നടന്‍ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതി; പണം തട്ടിയെടുത്തുവെന്നും യുവതിയുടെ ആരോപണം

കൊച്ചി: ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് യുവതിയുടെ പരാതി. കൊച്ചിയില്‍ താമസിക്കുന്ന യുവതി ആണ് പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയത്. 2023 ല്‍ ആണ് ഷിയാസ് കരീമിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗഹൃദത്തിലായെന്ന് യുവതി പറയുന്നു.

ഷിയാസ് കരീം തന്റെ കയ്യില്‍ നിന്ന് പലപ്പോഴായി 49 ലക്ഷത്തോളം രൂപ തട്ടി എടുത്തു എന്നും യുവതി പരാതിയില്‍ പറയുന്നു. കോഴിക്കോട്ടും കൊച്ചിയിലും ജിംനേഷ്യം തുടങ്ങാനാണ് പണം ആവശ്യപ്പെട്ടതെന്നും പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചുവെന്നും യുവതി ആരോപിച്ചു. ഷിയാസ് കരീമിന്റെ സുഹൃത്ത് തന്റെ ഫ് ളാറ്റില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.

തനിക്കെതിരെ മുന്‍പ് ഉയര്‍ന്നുവന്ന ലൈംഗികാതിക്രമ പരാതിയെ കുറിച്ച് അടുത്തിടെ ഷിയാസ് കരീം തുറന്നു പറഞ്ഞിരുന്നു. ‘കോടതിയില്‍ ക്ലോസ് ചെയ്തതാണ്, പെണ്ണുങ്ങള്‍ക്ക് നിയമത്തില്‍ മുന്‍ഗണന ഉള്ളിടത്തോളം കാലം ഈ കേസ് ആര്‍ക്ക് വേണമെങ്കിലും വരാം. തുടര്‍ന്ന് കൊണ്ടേയിരിക്കും.’ എന്നായിരുന്നു പഴയ കേസിനെ കുറിച്ച് ഷിയാസ് പറഞ്ഞത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page