നിതിന്‍ രാജിന്റെ മരണം; ഡോ. സംഗീത നമ്പ്യാര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി; അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി. പിന്നാലെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. 17 ദിവസം ഒളിവില്‍ കഴിഞ്ഞശേഷമാണ് സംഗീത അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. കഴിഞ്ഞദിവസം കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. പിന്നാലെയാണ് ഒളിവുജീവിതം അവസാനിപ്പിച്ച് പുറത്തുവന്നത്.

കണ്ണൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡോ.സംഗീതയുടെ മൊഴി രേഖപ്പെടുത്തിയത്. സംഭവത്തില്‍ ഒന്നാം പ്രതിയായ ഡോ. എം.കെ റാം ഇപ്പോഴും ഒളിവിലാണ്. റാമിന് കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. അതേസമയം പൊലീസിന്റെ കണ്‍മുന്നില്‍ ഉണ്ടായിട്ടും ഇതുവരെ പ്രതികളെ കണ്ടെത്താനാകാത്തതില്‍ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page