ആത്മീയ നിറവിൽ നിറഞ്ഞൊഴുകാൻ ഒരുങ്ങി മൊഗ്രാൽ വലിയ ജമാഅത്ത് പള്ളി;വലിയുല്ലാഹി അറബി ഹാജി (റ) മഖാo ഉറൂസ് മെയ് 19 മുതൽ 24 വരെ

മൊഗ്രാൽ : മൊഗ്രാൽ കടപ്പുറം വലിയ ജമാഅത്ത് പള്ളി വലിയുള്ളാഹി അറബി ഹാജി (റ) ഉറൂസ് നേർച്ച മെയ് 19 മുതൽ 24 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും.ഉറൂസ്ആറ് ദിവസം നീണ്ടുനിൽക്കും. പ്രാർത്ഥനകളും മൗലിദ് പാരായണങ്ങളും മതപ്രഭാഷണങ്ങളും ദിക്‌റുകളും കൊണ്ട് ഉറൂസ് സമ്പന്നമാകും. പ്രമുഖ മതപണ്ഡിതന്മാർ, സാദാത്തീങ്ങൾ, പ്രശസ്ത പ്രഭാഷകർ പങ്കെടുക്കുന്ന പരിപാടികൾക്ക് വലിയ ജനസാന്നിധ്യം പ്രതീക്ഷിക്കപ്പെടുന്നു.

ആത്മീയ വിജ്ഞാനവും സംസ്കാരിക പൈതൃകവും മതസൗഹാർദ്ദവും കൈമാറുന്ന വേദിയായി ഈ 6 ദിനരാത്രങ്ങൾ മാറും.മഖാo സിയാറത്ത്, വിവിധ തങ്ങൾമാർ നേതൃത്വം നൽകുന്ന പ്രാർത്ഥനാ സംഗമം, മജ്ലിസുന്നൂർ തുടങ്ങി ദിവസേന വിവിധ പരിപാടികളാണ് ഉറൂസിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. ദൂരദേശങ്ങളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിന് വിശ്വാസികൾ എത്തിച്ചേരുന്ന ഉറൂസ് നേർച്ച പ്രദേശത്തിന്റെ സാമൂഹിക-ആത്മീയ ഐക്യത്തിന്റെ പ്രതീകമായി മാറും. 24ന് നടക്കുന്ന അന്നദാനത്തോടെ ഉറൂസ് സമാപിക്കും. മഖാo പരിസരത്ത് നടന്ന ചടങ്ങിൽ സയ്യദ് മുഹമ്മദ് മദനി തങ്ങൾ ഉറൂസ് നേർച്ചയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.പള്ളി കമ്മിറ്റി ഭാരവാഹികൾ, സംഘാടക സമിതി അംഗങ്ങൾ, മഹല്ല് നിവാസികൾ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page