കാസര്‍കോട്ട് 30 ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു , പ്രതീക്ഷയോടെ നാട്

കാസര്‍കോട്: കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഏപ്രില്‍ 30ന് കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു ജില്ലകളിലും വ്യാഴാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കനത്ത തോതില്‍ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 29ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മെയ് ഒന്നിന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും മഴ പെയ്യുമെന്ന് പ്രവചനമുണ്ട്. അത്യുഷ്ണം തുടരുന്ന സാഹചര്യത്തില്‍ വലിയ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ മഴയെ കാത്തിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page