ബസ് കാലില്‍ കയറിയിറങ്ങി യുവാവിന് ഗുരുതര പരിക്ക്

മലപ്പുറം: ബസ് കാലില്‍ കയറിയിറങ്ങി യുവാവിന് ഗുരുതരമായി പരിക്കേറ്റു. പൂക്കാട്ടിരി സ്വദേശിയായ കുറുമ്പതൊടി അലവിയുടെ കാലിലാണ് ബസ് കയറിയത്. മലപ്പുറം വളാഞ്ചേരി സെന്‍ട്രല്‍ ജംഗ്ഷനില്‍ വച്ച് ഇന്ന് ഉച്ചയോടെയാണ് അപകടം. ബസിലേക്ക് ചാടി കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ തെന്നി വീഴുകയായിരുന്നു എന്നാണ് വിവരം. ഇതോടെ കാലിലൂടെ ബസ് കയറുകയായിരുന്നു. അപകടത്തല്‍ ഗുരുതരമായി പരിക്കേറ്റ അലവിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറായി ജോലി ചെയ്യുകയാണ് അലവി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page