ഇടുക്കി: നാലുദിവസം മുമ്പ് കാണാതായ പഞ്ചായത്ത് അംഗത്തെ കാട്ടിനകത്തുള്ള കുടിയില്‍ കണ്ടെത്തി. മാങ്കുളം പഞ്ചായത്ത് നാലാം വാര്‍ഡ് അംഗം ധന്യ ഗണേശനെയാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ധന്യയെ കാണാതായത്. നീണ്ട തെരച്ചിലുകള്‍ക്കൊടുവിലാണ് ഇന്ന് അവശനിലയില്‍ കണ്ടെത്തിയത്. ഇവരെ ചുമന്ന് പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ധന്യയെ കണ്ടെത്താന്‍ പ്രദേശത്ത് ഇന്ന് ഡ്രോണ്‍ പരിശോധനയും നടത്തിയിരുന്നു. ധന്യയുടെ ഫോണ്‍കോള്‍ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. അതിനിടയിലാണ് ധന്യയെ കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ധന്യ വീടുവിട്ടിറങ്ങി എന്ന നിഗമനത്തിലാണ് പൊലീസ്. ധന്യയെ വിശദമായി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്.







