കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

കാസര്‍കോട്: മുട്ട് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും ലിഗമെന്റ് പുനര്‍നിര്‍മ്മാണ ശസ്ത്രക്രിയയും വിജയകരമായി പൂര്‍ത്തിയാക്കി കുമ്പള ജില്ലാ സഹകരണ ആശുപത്രി അഭിമാനകരമായ നേട്ടം കൈവരിച്ചു. നാലുമണിക്കൂര്‍ നേരമെടുത്താണ് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം ഈ നേട്ടം കൈവരിച്ചത്.
ജില്ലയില്‍ ആദ്യമായാണ് ബയോ സിന്തറ്റിക് ഗ്രാഫ്റ്റ് ഉപയോഗിച്ച് മുട്ടിലെ ലിഗമെന്റ് പുനര്‍നിര്‍ണ്ണയ ശസ്ത്രക്രിയയും മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രത്രിയയും ഒരേ സമയത്ത് പൂത്തി യാക്കിയതെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ ശസ്ത്രക്രിയ രോഗിക്ക് വേഗത്തിലുള്ള സുഖപ്രാപ്തി ഉറപ്പാക്കുന്നതാണെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ നിന്നുള്ള പലരും അയല്‍ സംസ്ഥാനത്തെ ആശ്രയിക്കുന്ന സാഹചര്യത്തിലാണ് സങ്കീര്‍ണ്ണ ശസ്ത്രക്രിയ കുമ്പള സഹകരണ ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതെന്നു സഹകരണ ആശുപത്രി ഓര്‍ത്തോപ്പീടിയേട്രിക് സര്‍ജന്‍ ഡോ. മുസാഫിര്‍ മുസ്തഫ പറഞ്ഞു.
ഡോ. ശരത് ബാലമനെ, ഡോയ ഹരികിരണ്‍ ബങ്കേത, ഡോയ ശ്യാമരാജ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ആശുപത്രി സ്റ്റാഫുകളായ കൃഷ്ണ പ്രകാശ് കെ നായര്‍, രതീഷ്, അനുമറീന, അപര്‍ണ, നാജിയ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page