കുട്ടികള്‍ ഉറങ്ങിയിരുന്ന കട്ടിലില്‍ 5 വിഷപ്പാമ്പുകള്‍; എല്ലാം വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ടവ

കോഴിക്കോട് : കുറ്റ്യാടിയിലെ ഒരു വീടിനുള്ളില്‍ നിന്ന് അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി. കുറ്റ്യാടി മീത്തലെ കാപ്പുമ്മല്‍ രമേശിന്റെ വീട്ടില്‍ നിന്നാണ് വിഷപ്പാമ്പുകളെ കണ്ടെത്തിയത്. വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ട വിഷ പാമ്പുകളെയാണ് വീട്ടിലെ വിവിധ മുറികളില്‍ നിന്ന് കണ്ടെത്തിയത്. കുട്ടികള്‍ കിടന്നുറങ്ങിയിരുന്ന കിടക്കയിലായിരുന്നു ആദ്യം പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ കുട്ടികളെ അവിടെ നിന്ന് മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പിന്നീട് മറ്റ് മുറികളില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ പാമ്പുകളെ കണ്ടെത്തുകയായിരുന്നു.

വിവരമറിഞ്ഞ് സമീപവാസികളും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ചുവരിലെ വിള്ളലുകള്‍ വഴിയോ വാതിലിനടിയിലൂടെയോ ആകാം പാമ്പുകള്‍ അകത്ത് കടന്നതെന്നാണ് നിഗമനം. പിടികൂടിയ പാമ്പുകളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്ന് വീട്ടുകാര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page