അഗ്‌നി കാവടിക്കിടെ തീയില്‍ വീണ് യുവാവിന് പൊള്ളലേറ്റു; അപകടം തീകുണ്ഠത്തില്‍ ചാടുന്നതിനിടെ

തിരുവനന്തപുരം: അഗ്‌നി കാവടിക്കിടെ തീയില്‍ വീണ് യുവാവിന് പൊള്ളലേറ്റു. ആറ്റിങ്ങല്‍ മണമ്പൂര്‍ ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അഗ്‌നിക്കാവടിയുടെ ഭാഗമായി തയ്യാറാക്കിയ തീകുണ്ഠത്തില്‍ ചാടുന്നതിനിടെയാണ് കാവടി ഭക്തന്‍ കാലു തെന്നി തീകുണ്ഠത്തില്‍ വീണത്. കഴിഞ്ഞദിവസം രാത്രിയാണ് അപകടം. മണമ്പൂര്‍ സ്വദേശി റിജുവിനാണ് പൊള്ളലേറ്റത്.

ഇരു കൈകാലുകള്‍ക്കും വയറ്റിലും പൊള്ളലേറ്റ റിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ വര്‍ഷവും റിജു തീക്കുണ്ഠത്തില്‍ ചാടി അഗ്‌നിക്കാവടിയില്‍ പങ്കെടുത്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page