സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ; സന്ദേശം എത്തുമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാല്‍ 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നും ഇത് എസ്.എം.എസായി ആയി അറിയിക്കുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. അതാത് പ്രദേശത്തിന്റെ സാഹചര്യവും, വൈദ്യുത ഉപയോഗ തോതും പരിഗണിച്ചായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക.

പീക്ക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ഥിച്ചു. വൈകിട്ട് ആറുമണിക്കും രാത്രി 11 മണിക്കും ഇടയില്‍ വൈദ്യുതി ഉപഭോഗം വളരെ ഉയര്‍ന്നിരിക്കുകയാണ്. ലോഡ് താങ്ങാന്‍ കഴിയാത്തത്ര തരത്തില്‍ ഉയരുമ്പോള്‍ സിസ്റ്റം തന്നെ തകരാറിലാകാന്‍ ഇടയാക്കുമെന്ന് കെ.എസ്.ഇ.ബി പറയുന്നു.

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്കു വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മിഷന്‍ ഉപാധികളോടെ കെ.എസ്.ഇ.ബിക്ക് കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു. യൂണിറ്റിന് 10 രൂപ വരെ വിലയുള്ള ഡേ എഹെഡ് മാര്‍ക്കറ്റിലെ നിരക്കിനെക്കാള്‍ 50 പൈസ വരെ അധികം നല്‍കി മേയ് 15 വരെ 250 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനാണ് അനുമതി നല്‍കിയത്. ഇത് എപ്പോള്‍ ലഭിക്കുമെന്ന് വ്യക്തമല്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

അതിനു മുന്‍പ് സാഹചര്യങ്ങള്‍ മെച്ചപ്പെട്ടാല്‍ വൈദ്യുതി വാങ്ങരുതെന്നും ഉത്തരവിലുണ്ട്. വൈദ്യുതി വാങ്ങുന്നതിന്റെ ചെലവ് ഉള്‍പ്പെടെയുള്ള വിശദമായ റിപ്പോര്‍ട്ട് ഇടപാട് അവസാനിപ്പിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിസന്ധി നേരിടുന്നതില്‍ കെ.എസ്.ഇ.ബിക്ക് വീഴ്ച സംഭവിച്ചെന്നും മുന്നൊരുക്കങ്ങളുണ്ടായില്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ വിമര്‍ശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page