ചെക്ക് ഡാമില്‍ ഇതര സംസ്ഥാന തൊഴിലാളി മുങ്ങി മരിച്ചു: പമ്പയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ ആളെ കാണാതായി

വയനാട്: കുഴിനിലം ചെക്ക് ഡാമില്‍ ഇതര സംസ്ഥാന തൊഴിലാളി മുങ്ങി മരിച്ചു. ഇന്ന് വൈകിട്ടാണ് അപകടം. കുളിക്കുന്നതിനിടെ മുങ്ങിമരിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാനന്തവാടി ഫയര്‍ഫോഴ്‌സ് സംഘം ചെക്ക് ഡാമില്‍ നിന്നു മൃതദേഹം കണ്ടെടുത്തു. ഇയാളുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല. തിരിച്ചറിയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. അതിനിടെ, പത്തനംതിട്ട അരയാഞ്ഞിലിമണ്ണില്‍ പമ്പയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ ആളെ കാണാതായി. എലിവാലിക്കര സ്വദേശി മണ്ണാലില്‍ വീട്ടില്‍ സുജിത്തി(30)നെയാണ് കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു. നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം തെരച്ചില്‍ തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page