കാര്‍ 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണു; യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു; തുണച്ചത് പയര്‍വള്ളി പടര്‍പ്പ്

ഇടുക്കി: മറ്റൊരു വാഹനത്തില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 400 അടി താഴ്ചയുള്ള കൊക്കയിലേക്കു വീണു. പെരുവന്താനം അമലഗിരിക്കു സമീപം കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശികളായ ശ്രീജിത്ത്, ജോയി എന്നിവരാണ് കാറിലുണ്ടായിരുന്നത്.

മൂന്നാറില്‍നിന്നു തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെ അമലഗിരിയില്‍ വച്ച് കാര്‍ മറ്റൊരു വാഹനത്തില്‍ തട്ടിയ ശേഷം കൊക്കയിലേക്കു പതിക്കുകയായിരുന്നുവെന്നും പയര്‍വള്ളി പടര്‍പ്പുകളിലേക്കു കാര്‍ വീണതിനാലാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും ഇവര്‍ പറഞ്ഞു. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമീപവാസികള്‍ കൊക്കയിലിറങ്ങി യാത്രക്കാരെ പുറത്തെത്തിച്ചു. താഴ്ചയിലേക്ക് വീണപ്പോള്‍ ഭയന്നുപോയതായി ശ്രീജിത്തും ജോയിയും പറഞ്ഞു. തങ്ങളെ രക്ഷിച്ച പ്രദേശവാസികള്‍ക്ക് നന്ദി പറഞ്ഞാണ് ഇവര്‍ അവിടെ നിന്ന് പോയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page