ബസ് യാത്രയ്ക്കിടയില്‍ തല പുറത്തേക്കിട്ടു; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ബസ് യാത്രയ്ക്കിടയില്‍ തല പുറത്തേക്കിട്ട യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് മാങ്കാവില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. കണ്ണൂര്‍ സ്വദേശി സുനിലാണ് മരിച്ചത്. യുവാവിന്റെ തല പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്.

കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലാണ് അപകടം. ബസില്‍ സൈഡ് സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു യുവാവ്. ബന്ധുക്കളും സുനിലിനൊപ്പമുണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് ബസിലെ യാത്രക്കാര്‍ തിരിഞ്ഞ് നോക്കിയപ്പോഴാണ് അപകടം നടന്ന വിവരം അറിഞ്ഞത്. മറ്റ് വണ്ടികള്‍ വന്നിടിച്ചതാണെന്നാണ് യാത്രക്കാര്‍ ആദ്യം കരുതിയത്. പിന്നീടാണ് അപകടം നടന്ന വിവരം അറിയുന്നതെന്ന് സുനിലിന്റെ സഹോദരന്‍ പറഞ്ഞു.

അപകടത്തില്‍ ബസിന്റെ കമ്പി ഉള്‍പ്പെടെ വളഞ്ഞിട്ടുണ്ട്. പരിക്കേറ്റ സുനിലിനെ ഉടന്‍ തന്നെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page