ജന്മദിനാഘോഷത്തിനിടെ മുഖത്ത് കേക്ക് തേച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം; 3 യുവാക്കള്‍ വെടിയേറ്റ് മരിച്ചു

ലക്‌നൗ: ജന്മദിനാഘോഷത്തിനിടെ മുഖത്ത് കേക്ക് തേച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ മൂന്ന് യുവാക്കള്‍ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. അമര്‍ദീപ് സൈനി, മനീഷ് സൈനി, ആകാശ് സൈനി എന്നിവരാണ് മരിച്ചത്.

ജീതു സൈനി എന്ന യുവാവിന്റെ ജന്മദിന ആഘോഷത്തിനിടെയാണ് സംഭവം. കേക്ക് മുറിച്ചതിന് പിന്നാലെ യുവാക്കള്‍ ജീതുവിന്റെ മുഖത്ത് കേക്ക് തേച്ചിരുന്നുവെന്ന് പറയുന്നു. ഇതേ ചൊല്ലി വലിയ തര്‍ക്കം നടന്നു. അതിനുശേഷം ജീതു സൈനിയും കൂടെയുള്ളവരില്‍ കുറച്ചു പേരും പുറത്തുപോയി. പിന്നീട് ആയുധങ്ങളുമായി തിരിച്ചെത്തിയ സംഘം പ്രകോപനമില്ലാതെ യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ടവരില്‍ ഒരാളുടെ സഹോദരനായ സഞ്ജയ് പറഞ്ഞു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം വെടിയേറ്റ് ഗുരുതരാവസ്ഥയിലായ മൂന്ന് യുവാക്കളെയും ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിനുശേഷം കടന്നുകളഞ്ഞ പ്രതികളെ പിടികൂടാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജിമ്മില്‍ വച്ച് യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും പ്രതികള്‍ ഉടന്‍ തന്നെ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page