കൊച്ചി: നിയമ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ 22കാരനെ പൊലീസ് അറസ്റ്റുചെയ്തു. മൂവാറ്റുപുഴ ആനിക്കാട് ശശികല ഭവനില്‍ അശ്വിന്‍ രാജീവിനെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 22 നായിരുന്നു പരാതിക്കിടയാക്കിയ സംഭവം.
മണലിമുക്ക്-തേവക്കല്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയ്ക്കു നേരെ ഇലക്ട്രിക് സ്‌കൂട്ടറിലെത്തിയ പ്രതി നഗ്നത പ്രദര്‍ശിപ്പിക്കുകയും കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. സ്‌കൂട്ടറിന്റെ നമ്പറുള്‍പ്പെടെ നല്‍കിയാണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. തുടര്‍ന്ന് സമീപത്തെ സിസിടിവി ക്യാമറ ഉള്‍പ്പടെ പരിശോധിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.






