കാസര്‍കോട്: കുറ്റിക്കോല്‍, തമ്പുരാട്ടി ക്ഷേത്രത്തിനു സമീപത്തെ കട്ടക്കളി കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 3470 രൂപയുമായി മൂന്നു പേരെ ബേഡകം പൊലീസ് അറസ്റ്റു ചെയ്തു. ബന്തടുക്ക, മാരിപ്പടുപ്പിലെ കുന്നേല്‍ ഹൗസിലെ എൻ.കെ. രാധാകൃഷ്ണന്‍ (45), ചാമക്കൊച്ചി, അണ്ണപ്പാടിയിലെ എ സുധാകര(39), ബേഡകം, അമ്പിലാടി ഹൗസിലെ ബി. അഷ്‌റഫ് (34) എന്നിവരെയാണ് ബേഡകം പൊലീസ് പിടികൂടിയത്. ഇവരെ നോട്ടീസ് നല്‍കി വിട്ടയച്ചതായി പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി 10.30 മണിയോടെയാണ് ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തിയത്. തമ്പുരാട്ടി ക്ഷേത്രത്തിനു സമീപത്തെ പാറപ്പുറം കേന്ദ്രീകരിച്ച് വന്‍ ചൂതാട്ടം നടക്കുന്നതായിട്ടുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘം എത്തിയത്. പൊലീസിനെ കണ്ടതോടെ കളിയില്‍ ഏര്‍പ്പെട്ടവരും കാഴ്ചക്കാരും ചിതറിയോടുകയായിരുന്നു.





