കാസർകോട്ടെ പഞ്ചായത്ത് ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും കാരുണ്യത്തിന്റെ പ്രകാശ ഗോപുരമായ പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചു

പത്തനാപുരം: വൃദ്ധ ജനങ്ങളും അനാഥ പെൺമക്കളും ഭിന്നശേഷിക്കാരും ഉൾപ്പെടെ 2500ൽ അധികം അന്തേവാസികളെ പരിപാലിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ മതേതര കാരുണ്യ കൂട്ടായ്മയായ പത്തനാപുരം ഗാന്ധിഭവൻ കാസർകോട് നിന്നും ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും വെള്ളരിക്കുണ്ട് ഗാന്ധി ഭവൻ ലവ് ആൻഡ് കെയർ സ്ഥാപന മാനേജർ റോബി സണ്ണിയുടെയും നേതൃത്വത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും സന്ദർശിച്ചു. വെള്ളരിക്കുണ്ട് ഗാന്ധിഭവൻ ലൗ ആൻ്റ് കെയർ സ്ഥാപനത്തിൽ നിന്നുംകഴിഞ്ഞദിവസം പുറപ്പെട്ടസംഘം ശനിയാഴ്ച രാവിലെ പത്തനാപുരത്ത് എത്തി. വിവിധ ഗാന്ധി ഭവനങ്ങൾ സന്ദർശിച്ച് പുതിയ പ്രതീക്ഷകളും അനുഭവങ്ങളും ആർജിച്ചു.ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി പുനലൂർ സോമരാജൻ എല്ലാ അതിഥികൾക്കും ഉപഹാരം സമ്മാനിച്ചു.

കാസർകോട് വെള്ളരിക്കുണ്ട് ഗാന്ധിഭവൻ ലൗ ആൻ്റ് കെയർ സ്ഥാപനത്തിൻ്റെ മികച്ച പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ബളാൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും സാമൂഹ്യപ്രവർത്തകരും ചേർന്നുകൊണ്ടുള്ള തണൽ കൂട്ടായ്മ പുനലൂർ സോമരാജനെ പൊന്നാട അണിയിച്ച് ആദരിച്ചു. വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം പൊന്നാട സമർപ്പിച്ചു.സാബിറ എവറസ്റ്റ്, അബ്ദുൽ ഖാദർ, പ്രിൻസ് ജോസഫ്, സന്ധ്യ ശിവൻ, നാസർ ചെർക്കളം, ജനപ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page