വയനാട്: പിക്കപ്പ് വാനിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. വയനാട് കോളിയാടിയിലാണ് സംഭവം. സുല്‍ത്താന്‍ ബത്തേരി കോളിയാടി സ്വദേശിനി ജിലി വില്‍സണ്‍ ആണ് മരിച്ചത്. പാര്‍ക്ക് ചെയ്ത കാറിനടുത്ത് നില്‍ക്കുമ്പോള്‍ പിക്കപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. അപകടം ഉണ്ടാക്കിയ പിക്കപ്പ് വാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ജിലി വില്‍സന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.






