അമിഗോസ് ഉളുവാർ ഓൾ ഇന്ത്യ ക്രിക്കറ്റ് ടൂർണമെൻ്റിന് തിങ്കളാഴ്ച തുടക്കം


കാസർകോട്: നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന
അമിഗോസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ഉളുവാർ സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ ലെവൽ ക്രിക്കറ്റ് ടൂർണ്ണമെൻറ് തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഉളുവാർ ബായിക്കട്ട ഗ്രൗണ്ടിൽ നടക്കുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ടീമുകളും, കളിക്കാരും അണി നിരക്കും. വൈകുന്നേരം മൂന്നു മണി മുതൽ ടൂർണ്ണമെൻറുകൾ ആരംഭിക്കും. ജെ.ആർ ബ്രദേഴ്സ്, ഗ്രീൻ സ്റ്റാർ പെഡന, എസ്.പി.യു നരസിoഹം, ഷാഫ്റ്റ് സുബ്രി അവേ, ചീത്ത തെരുവത്ത്, റെഡ് സ്റ്റാർ ഉപ്പള, 96 ബദിയടുക്ക, സ്പാർടെൻസ്, അമീഗോസ് ഉളുവാർ, സമാൻ കൾപ്പാറ, മുംബൈ ക്രിക്കറ്റ് മാഫിയ, ഗ്രീൻ ആർമി വിദ്യാഗിരി, കുംത്തൂർ ഇലവൻ, ഹിമാലയ അരിക്കൽസ്, ടീം അൽ-ഫല, ഡീമോബ്സ് തുടങ്ങിയ ടീമുകൾ പങ്കെടുക്കും.

തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിക്ക് കർണ്ണാടക സ്പീക്കർ യു.ടി ഖാദർ ഉൽഘാടനം ചെയ്യും. എ.കെ.എം അഷ്റഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, അഡ്വ: സി.എച്ച് കുഞ്ഞമ്പു എം.എൽ.എ, തുടങ്ങിയവർ സംബന്ധിക്കും. പത്രസമ്മേളനത്തിൽ
യൂസുഫ് ഉളുവാർ. റഹീസ്, ശരീഫ് പി.പി. അബ്ദുൽ റഹ്മാൻ ആരിഫ്, ജലീൽ ഉളുവാർ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page