തിരുവനന്തപുരം: കുടുംബ പ്രശ്‌നമെന്ന് പറയുന്നു, ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ഞായറാഴ്ച രാവിലെ 10.30 ന് ആയിരുന്നു സംഭവം. ട്യൂഷന്‍ സെന്റര്‍ നടത്തുന്ന വിഷ്ണുവാണ് ഭാര്യ അല്‍മ(34) യെ കുത്തിക്കൊലപ്പെടുത്തിയത്. 10 വര്‍ഷം മുമ്പാണ് ഇവർ വിവാഹിതരായത്. ഇവര്‍ക്ക് കുട്ടികളില്ല.
കൊലയ്ക്ക് ശേഷം വിഷ്ണു തന്നെയാണ് സമീപവാസികളോട് വിവരം പറഞ്ഞത്. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.







