ജീവനൊടുക്കാന്‍ കയറുമായി മുറിയില്‍ കയറി കതകടച്ചു; ഫാനില്‍ തൂങ്ങിയാടിയ യുവാവിന് രക്ഷകരായി പൊലീസ്

കൊല്ലം: ജീവനൊടുക്കാന്‍ കയറുമായി മുറിയില്‍ കയറി കതകടച്ച യുവാവിന് രക്ഷകരായി പൊലീസ്. കൊട്ടാരക്കര വെള്ളാരംകുന്നില്‍ കഴിഞ്ഞദിവസമാണ് സംഭവം. വെള്ളാരംകുന്നിലെ 40 കാരനായ യുവാവ് കയറുമായി മുറിയില്‍ കയറി കതകടക്കുകയായിരുന്നു. പിന്നാലെ ഇതുസംബന്ധിച്ച ഒരു സന്ദേശം പൊലീസിന് ലഭിച്ചു. പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന കൊട്ടാരക്കര എസ്.ഐ. പങ്കജ് കൃഷ്ണയും സി.പി.ഒ. കിരണും ഉടന്‍ തന്നെ സ്ഥലത്തെത്തി.

വീടിന്റെ കതക് ചവിട്ടിത്തുറന്ന് അകത്തുകയറുമ്പോള്‍ ഫാനില്‍ കെട്ടിയ കയറില്‍ പിടയുന്ന യുവാവിനെയാണ് കണ്ടത്. ഉടന്‍ തന്നെ പൊലീസുകാര്‍ അയാളെ ഉയര്‍ത്തിപ്പിടിച്ച് കഴുത്തിലെ കുരുക്കഴിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page