ക്രിക്കറ്റ് താരം അഭിഷേക് ശര്‍മയുടെ കയ്യില്‍ പിടിച്ചുവലിച്ച് ആരാധിക; വന്‍ സുരക്ഷാ വീഴ്ച

ജയ്പുര്‍: ഐ.പി.എല്‍ മത്സരത്തിനായി ജയ്പൂരിലെത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങള്‍ക്കായൊരുക്കിയ സുരക്ഷയില്‍ വന്‍ വീഴ്ചയെന്ന് പരാതി. രാജസ്ഥാന്‍ റോയല്‍സിനെ നേരിടാന്‍ ജയ്പുരിലെത്തിയ സണ്‍റൈസേഴ്‌സ് ടീം ഹോട്ടലിലേക്കു നടന്നുപോകുന്നതിനിടെ ഒരു ആരാധിക അഭിഷേക് ശര്‍മയുടെ കയ്യില്‍ പിടിച്ചുവലിക്കുകയായിരുന്നു. അഭിഷേക് നടന്നുനീങ്ങാന്‍ ശ്രമിച്ചെങ്കിലും യുവതി കയ്യില്‍നിന്നു വിടാന്‍ കൂട്ടാക്കിയില്ല.

യുവതിയുടെ പെരുമാറ്റത്തില്‍ താരം അസ്വസ്ഥനായതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് യുവതിയെ അവിടെ നിന്ന് മാറ്റുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയരുന്നുണ്ട്. ഇന്ത്യയ്ക്കായി ട്വന്റി20 ലോകകപ്പിലടക്കം ഗംഭീര പ്രകടനം നടത്തിയ അഭിഷേകിനെ കാണാനും, ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുമായി നിരവധി ആരാധകര്‍ ഹോട്ടലിലേക്ക് എത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page