കാസര്‍കോട്: പ്ലാന്റേഷന്‍ കോര്‍പറേഷന്റെ അധീനതയിലുള്ള കശുവണ്ടി തോട്ടത്തില്‍ വന്‍ തീപിടിത്തം. കുണിയ പള്ളിക്കു പടിഞ്ഞാറു ഭാഗത്ത് ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടര മണിയോടെയാണ് തീപടര്‍ന്നു പിടിച്ചത്. നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചു ഫലം കണ്ടില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി. തീയണക്കാനുള്ള ശ്രമം തുടരുന്നു. പ്ലാന്റേഷന്‍ തോട്ടത്തിനു സമീപത്ത് നൂറു കണക്കിന് വീടുകളുണ്ട്.






