ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്റെ മകള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍; വീട്ടു ജോലിക്കാരനായിരുന്ന 19കാരനെ പൊലീസ് തിരയുന്നു

ന്യൂഡല്‍ഹി: ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്റെ 22 കാരിയായ മകളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ അമര്‍ കോളനിയിലുള്ള വീട്ടില്‍ ബുധനാഴ്ച ഉച്ചയോടെയാണ് കൊലപാതകം നടന്നത്. ലൈംഗികമായി പീഡിപ്പിച്ചതിനു ശേഷം മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ല. അക്രമി സ്‌പെയര്‍ താക്കോല്‍ ഉപയോഗിച്ചാണ് വീടിനുള്ളില്‍ കടന്നതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.വീട്ടിലെ ജോലിക്കാരനായിരുന്ന 19കാരനെയാണ് കൊലപാതകത്തില്‍ പൊലീസ് സംശയിക്കുന്നത്. ഒരു മാസം മുന്‍പ് ഇയാളെ ജോലിയില്‍ …

കലുങ്കിനടിയില്‍ ബക്കറ്റിനുള്ളില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കോഴിക്കോട്: കലുങ്കിനടിയില്‍ ബക്കറ്റിനുള്ളില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി.കോഴിക്കോട് ചാലിയം കടവിന് സമീപമാണ് മൂന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. റോഡിന് സമീപത്തു നിന്നാണ് ബോംബ് കണ്ടെത്തിയത്. ബക്കറ്റില്‍ മണല്‍ നിറച്ച് അതില്‍ പൂഴ്ത്തിയ നിലയിലായിരുന്നു ബോംബുകള്‍ സൂക്ഷിച്ചിരുന്നത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പുറമേരി കുനിങ്ങാട് ക്വാറിയിലേക്ക് മാറ്റി ബോംബുകള്‍ നിര്‍വീര്യമാക്കി. ബോംബ് ഇവിടെ സൂക്ഷിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് …

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; മരിച്ചവരില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ബിജീഷ് ബാലനും; ‘ഹൃദയഭേദകം’ എന്ന് ജൂഡ് ആന്റണി

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ബിജീഷ് ബാലനും ഉള്‍പ്പെടുന്നു. ഫെഫ്ക ഓള്‍ കേരള മേക്കപ്പ് ആന്റ് ഹെയര്‍ സ്റ്റൈലിസ്റ്റ് യൂണിയന്‍ അംഗം കൂടിയാണ് മരിച്ച ബിജീഷ്. ബിജീഷിന്റെ വേര്‍പാടില്‍ ഫെഫ്ക സംഘടന അനുശോചിച്ചു. മാര്‍ഗം കളി, ഷീ ടാക്‌സി തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിസ്മയ മോഹന്‍ലാലിനെ നായികയാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ‘തുടക്കം’ സിനിമയിലും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി ജോലി ചെയ്തിരുന്നു. ‘ഹൃദയഭേദകം’ എന്നാണ് ജൂഡ് ആന്റണി ബിജീഷിന്റെ മരണ വാര്‍ത്ത …

എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ കൗണ്‍സില്‍ അംഗം ചിന്താമണിക്ക് യാത്രയയപ്പ് നല്‍കി

കാഞ്ഞങ്ങാട്: എന്‍.ജി.ഒ. യൂണിയന്‍ ഹോസ്ദുര്‍ഗ്ഗ് ഏരിയ കമ്മിറ്റി ജില്ലാ കൗണ്‍സില്‍ അംഗം ചിന്താമണിക്ക് യാത്രയയപ്പ് നല്‍കി.സംസ്ഥാന കമ്മിറ്റി അംഗം ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് സി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.കെ. വിനോദ്, കെ അജയകുമാര്‍,എ.ജയേഷ്, രൂപേഷ്,എ. വേണുഗോപാലന്‍,പി.വി.മഹേഷ് കുമാര്‍, ടി.വി. ഹേമലത, പി ശ്രീകാന്ത്,കെ. രാജിവന്‍, സവിത പ്രസംഗിച്ചു.

എൻ ജി ഒ അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സമ്മേളനം നടത്തി

കാസർകോട് :എൻ ജി ഒ അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സമ്മേളനം നടത്തി. സംസ്ഥാന ജന സെക്രട്ടറി എ.പി.സുനിൽ ഉൽഘടനം ചെയ്‌തു. അസോ. സിവിൽ സ്റ്റേഷൻ ബ്രാഞ്ച് പ്രസിഡന്റ് കെ.രഘു അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ജോയ് ഫ്രാൻസിസ്,സംസ്ഥാന ഭാരവാഹികളായ കെ.സി.സുജിത് കുമാർ ,സുരേഷ് പെരിയങ്ങാനം, ലോകേഷ് എം.ബി.,വത്സല കൃഷ്ണൻ ,എ,ടി.പ്രസീത ,ജില്ലാ പ്രസിഡന്റ് എ.ടി.ശശി ,ജില്ലാ ട്രഷറർ വി.എം.രാജേഷ്, ബ്രാഞ്ച് സെക്രട്ടറി കെ.ജയരാജ്,എം.ഗിരിജ പ്രസംഗിച്ചു.

പുഴയില്‍ ഒഴുകി നടന്ന യുവതിയുടെ മൃതദേഹം കരയ്‌ക്കെത്തിച്ചു; തിരിച്ചറിഞ്ഞിട്ടില്ല

കൊല്ലം: പുഴയില്‍ ഒഴുകി നടന്ന യുവതിയുടെ മൃതദേഹം കരയ്‌ക്കെത്തിച്ചു. കല്ലടയാറ്റില്‍ ഇന്ന് രാവിലെയാണ് യുവതിയുടെ മൃതദേഹം പുനലൂര്‍ ശിവന്‍കോവില്‍ ഭാഗത്ത് ഒഴുകി നടക്കുന്നത് പ്രദേശവാസികള്‍ കാണുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പുനലൂര്‍ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്തു. 35 വയസ് പ്രായം തോന്നിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പൂനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. യുവതിയെ തിരിച്ചറിയാന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

പ്ലാസ്റ്റിക് കമ്പനിയില്‍ വന്‍ തീപിടുത്തം; സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു

മലപ്പുറം: പ്ലാസ്റ്റിക് കമ്പനിയില്‍ വന്‍ തീപിടുത്തം. മലപ്പുറം വെള്ളൂര്‍ റോഡിലെ പ്ലാസ്റ്റിക് കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. തൊട്ടടുത്ത വീട്ടില്‍ പണിക്കെത്തിയവരാണ് തീപിടിച്ചത് ആദ്യം കാണുന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. രണ്ടു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി ഒരു മണിക്കൂറോളമായി തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുകയാണ്. സ്ഥലത്ത് നിന്ന് കനത്ത പുക ഉയരുന്നുണ്ട്. സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. മുകളിലൂടെ കടന്നുപോകുന്ന ഇലക്ട്രിക് ലൈനില്‍ തീപിടിക്കുകയും അത് സമീപത്തെ തെങ്ങിലെ ഉണങ്ങിയ ഓലകളില്‍ പടര്‍ന്ന് താഴെ കുന്നുകൂടിയിരിക്കുന്ന …

മധ്യവേനൽ അവധിക്കാലത്ത് കുട്ടികൾ വായനയുടെ ലോകത്തേക്ക്

കാസർകോട്:മധ്യവേനൽ അവധിക്കാലത്ത് കുട്ടികളെ വായനയുടെ അത്ഭുത ലോകത്തേക്ക് സ്വാഗതം ചെയ്തു ആലക്കോട് ഇ എം എസ് സ്മാരക ഗ്രന്ഥാലയത്തിൽ വായനാവെളിച്ചം ‘ 26- വായനാകളരിക്ക് തുടക്കമായി. ഗ്രന്ഥാലയം പ്രസിഡണ്ട് പി ഇന്ദിരയുടെ അധ്യക്ഷതയിൽ പള്ളിക്കര പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ സൗമിനി ഉദ്ഘാടനം ചെയ്തു. അതുൽ ശരവൺ , ബാലകൃഷ്ണൻ കെ ,സെക്രട്ടറി പി.കുഞ്ഞിരാമൻ , ലൈബ്രേറിയൻ നാരായണൻ എ സംസാരിച്ചു.

കബഡി മത്സരത്തിനിടെ 500 രൂപയ്ക്ക് ബെറ്റ് വച്ചു; ആഭ്യന്തര മന്ത്രിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ബെംഗളൂരു: കബഡി മത്സരത്തിനിടെ 500 രൂപയ്ക്ക് ബെറ്റുവച്ച കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയ്ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് ബെംഗളൂരു കോടതി. തുംകൂറില്‍ നടന്ന സംസ്ഥാനതല പ്രീ-യൂണിവേഴ്‌സിറ്റി കോളേജ് കബഡി ടൂര്‍ണമെന്റിനിടെയാണ് സംഭവം. മത്സരത്തില്‍ വിജയപുര ടീം വിജയിക്കുമെന്ന് പ്രവചിച്ച് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ശുഭ കല്യാണുമായി പരമേശ്വര 500 രൂപയുടെ ബെറ്റ് വച്ചതാണ് കേസെടുക്കാന്‍ കാരണമായത്. എന്നാല്‍ മത്സരത്തില്‍ ദക്ഷിണ കന്നഡ ടീം വിജയപുരയെ 36-26 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. വിജയിച്ച ടീമിന് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതിനിടെ …

പതിനേഴുകാരനെ പീഡിപ്പിച്ചു; 36കാരിക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: പതിനേഴുകാരനെ പീഡിപ്പിച്ചതായി പരാതി. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരന്റെ പരാതിയില്‍ 36 കാരിക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. സംഭവം നടന്നത് രാജപുരം പൊലീസ് സ്റ്റേഷന്റെ പരിധിയിലായതിനാല്‍ കേസ് അങ്ങോട്ടേയ്ക്ക് കൈമാറി.അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടർ നടപടികള്‍ രാജപുരം പൊലീസായിരിക്കും കൈക്കൊള്ളുക.ഹൊസ്ദുര്‍ഗ്ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്‌സോ കേസിലെ പ്രതിയാണ് 36 കാരിക്കെതിരെ പരാതി നല്‍കിയ പരാതിക്കാരന്‍. ആദ്യത്തെ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന സമയത്താണ് നേരത്തെ 36 കാരിയുടെ …

ജനല്‍ തുറന്നിട്ട് കിടന്നുറങ്ങിയ യുവതിയുടെ മൂന്നേ മുക്കാല്‍ പവന്റെ പാദസരം മോഷണം പോയി; കള്ളന്റെ ദൃശ്യം സിസിടിവിയില്‍

മലപ്പുറം: ചൂട് കാരണം ജനല്‍ തുറന്നിട്ട് കിടന്നുറങ്ങിയ യുവതിയുടെ മൂന്നേ മുക്കാല്‍ പവന്റെ സ്വര്‍ണ പാദസരം മോഷണം പോയി. മലപ്പുറം വണ്ടൂര്‍ അക്കരുപ്പറയിലെ നജ്‌ലയുടെ പാദസരമാണ് മോഷ്ടാവ് മുറിച്ചുമാറ്റിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഉറക്കത്തിനിടെ വലതുകാലില്‍ വേദന അനുഭവപ്പെട്ട് നോക്കിയപ്പോള്‍ ജനലിനരികില്‍ പാദസരങ്ങളുമായി നില്‍ക്കുന്ന കള്ളനെയാണ് നജ്‌ല കണ്ടത്. തുടര്‍ന്ന് ബഹളം വച്ച് വീട്ടുകാരെ ഉണര്‍ത്തി. അപ്പോഴേക്കും കള്ളന്‍ സ്ഥലം വിട്ടിരുന്നു. നജ്മയെ കൂടാതെ ഏഴുപേരാണ് വീട്ടിലുണ്ടായിരുന്നത്. ലക്ഷങ്ങള്‍ വില വരുന്ന പാദസരങ്ങള്‍ നഷ്ടമായ സങ്കടത്തിലാണ് നജ്‌ല. …

hammer

പണം തട്ടിയെടുത്ത് മുങ്ങിയകേസ്: ചിട്ടി നടത്തിപ്പുകാർക്ക് തടവും പിഴയും

പയ്യന്നൂർ: നിരവധി പേരില്‍ നിന്നായി പണം തട്ടിയെടുത്ത് മുങ്ങിയ ചിട്ടി സ്ഥാപന നടത്തിപ്പുകാര്‍ക്ക് മൂന്ന് വര്‍ഷം തടവും 50,000രൂപ പിഴയും ശിക്ഷ. പയ്യാവൂരിലെ എയ്മി ചിട്ടി സ്ഥാപന നടത്തിപ്പുകാരായ പയ്യാവൂരിലെ കല്ലുവെട്ടാംകുഴിയില്‍ വിജി ജോസഫ്, ഷൈനി ജോര്‍ജ്, പുളിയമ്പള്ളി ഹൗസില്‍ ബേബി, വയലപ്പാത്ത് അബ്ദുല്‍ഖാദര്‍ എന്നിവരെയാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജഡ്ജ് എം.വി അനുരാജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു.പയ്യാവൂരിലെ പൂവത്തിക്കുന്നേല്‍ സ്‌കറിയ, …

വീട് കത്തിക്കാനുള്ള ശ്രമം – കർശനമായ നടപടി സ്വീകരിക്കണം: മുസ്ലിം ലീഗ്

ചെർക്കള : ചെർക്കളയിലെ സജീവ ലീഗ് പ്രവർത്തകരുടെ വീട് തീവയ്ക്കാൻ ശ്രമിച്ച കാപാലികരെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിൽ ഹാജരാക്കണമെന്ന് മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു.ചെർക്കളയിലെ സജീവ ലീഗ് പ്രവർത്തകരായ സ്വലാഹുദ്ധീൻ, സൈഫുദ്ധീൻ എന്നിവരുടെ ചെർക്കളെ അളക്കയിലുള്ള തറവാട് വീടാണ് കഴിഞ്ഞ ദിവസം അർദ്ധ രാത്രി തീവച്ച് നശിപ്പിക്കാൻ ശ്രമിച്ചതെന്നു അറിയിപ്പിൽ പറഞ്ഞു. . വീടിന് മുന്നിൽ നിർത്തിയിരുന്ന ബൈക്ക് പൂർണ്ണമായും കത്തിച്ചു . വീടിന്റെ ഒരു ഭാഗം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഇരുട്ടിന്റെ മറവിൽ …

അയൽവാസിയെ തീകൊളുത്തി കൊന്ന പ്രതിയുടെ വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി

പി. പി. ചെറിയാൻ ഫ്ലോറിഡ: 1990-ൽ മോഷണശ്രമത്തിനിടെ അയൽവാസിയായ മാർലിസ് സാതർ എന്ന സ്ത്രീയെ ക്രൂരമായി തീകൊളുത്തി കൊലപ്പെടുത്തിയ പ്രതി ചാഡ്‌വിക് സ്കോട്ട് വില്ലാസിയെ (58) വധശിക്ഷക്കു വിധേയനാക്കി . ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ഫ്ലോറിഡ സ്റ്റേറ്റ് പ്രിസണിൽ മാരക വിഷമിശ്രിതം കുത്തിവെച്ചായിരുന്നു വധ ശിക്ഷനടപ്പാക്കിയത്.ഈ വർഷം ഫ്ലോറിഡയിൽ നടപ്പിലാക്കുന്ന അഞ്ചാമത്തെ വധശിക്ഷയാണിത് മോഷണം തടയാൻ ശ്രമിച്ച മാർലിസിനെ കെട്ടിയിട്ട ശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. അവർ ജീവനോടെ ഇരിക്കുമ്പോഴാണ് പ്രതി തീ കൊളുത്തിയതെന്ന് …

പുതിയ ഷൂസ് ധരിക്കുന്നതിനെ ചൊല്ലി തര്‍ക്കം: ജ്യേഷ്ഠന്‍ അനുജനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

ലക്നൗ: പുതിയ ഷൂസ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മഹാരാജ് ഗഞ്ച് ജില്ലയില്‍ കഴിഞ്ഞദിവസമാണ് നടുക്കുന്ന സംഭവം നടന്നത്. പുതുതായി വാങ്ങിയ ഷൂസ് ആരാണ് ആദ്യം ധരിക്കുന്നത് എന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തതാണ് ഷൂസ്. ഷൂസ് കയ്യില്‍ കിട്ടിയതോടെ അത് ആര് ആദ്യം ധരിക്കും എന്നതായി ചോദ്യം. ഇരുവരും ആദ്യം ധരിക്കാന്‍ വാശി പിടിച്ചതോടെയാണ് തര്‍ക്കം ഉണ്ടായത്. തുടര്‍ന്ന് പ്രകോപിതനായ …

വീട്ടുമുറ്റത്തു നിന്നു റബ്ബർ ഷീറ്റ് കവർന്ന രണ്ടു പേർ അറസ്റ്റിൽ

പയ്യന്നൂർ: വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന റബര്‍ഷീറ്റ് കവര്‍ന്ന കേസില്‍ രണ്ടു പേർ അറസ്റ്റിൽ . മാലൂര്‍ തോലമ്പ്ര നിട്ടാറമ്പ് വിഷ്ണു നിവാസില്‍ വിഷ്ണു (23), വെള്ളാര്‍വള്ളി മാട്ടായില്‍ ഹൗസില്‍ യദുകൃഷ്ണന്‍ (23) എന്നിവരെയാണ് കണ്ണവം പൊലീസ് ഇൻസ്പെക്ടർ കെ. സുമിത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. മുണ്ടയാട് എളയാവര്‍ അമൃതത്തില്‍ അമൃതരാജിന്റെ ഭാര്യാവീടായ കണ്ണവം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രശ്മി നിവാസില്‍ നിന്ന് ഏപ്രിൽ ആദ്യവാരമാണ് കവര്‍ച്ച നടന്നത്. 6,000 രൂപ വിലവരുന്ന റബര്‍ഷീറ്റുകളാണ് മോഷണം പോയത്. പൊലിസ് …

റെയില്‍വേ സ്റ്റേഷന്‍ ആശുപത്രിയിലെ ശുചിമുറിക്കുള്ളില്‍ വെടിയുണ്ടകള്‍

തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷന്‍ ആശുപത്രിയിലെ ശുചിമുറിക്കുള്ളില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. തിരുവനന്തപുരം പേട്ട റെയില്‍വേ സ്റ്റേഷന്‍ ആശുപത്രിയിലെ ശുചിമുറിക്കുള്ളിലാണ് ചവറ്റുകൂട്ടയില്‍ ഉപേക്ഷിച്ച നിലയില്‍ ഏഴ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഉപയോഗിക്കാത്ത വെടിയുണ്ടകളാണ് ഇവയെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തി. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ആരെങ്കിലും ഉപേക്ഷിച്ചതാകാം ഇതെന്നാണ് പ്രാഥമിക നിഗമനം. മുന്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളതായി വിവരമുണ്ട്. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പൊലീസ്.

രണ്ടര വയസ്സുകാരന് പാമ്പുകടിയേറ്റു; വീണ്ടും വില്ലനായി ശംഖുവരയന്‍

തൃശൂര്‍: രണ്ടരവയസുകാരന് പാമ്പുകടിയേറ്റു. തൃശൂര്‍ വാണിയമ്പാറയിലെ ശ്യാം പീറ്ററിന്റെ മകന്‍ ആദമിനാണ് കടിയേറ്റത്. ഇന്നലെ രാത്രി ശുചിമുറിയില്‍ വച്ചായിരുന്നു പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. ശംഖുവരയനാണ് കുഞ്ഞിനെ കടിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. നിലവില്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എങ്കിലും ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുകയാണ്. കഴിഞ്ഞദിവസം തൃശൂരിലെ കോടാലിയില്‍ ഒരു കുടുംബത്തിലെ സഹോദരങ്ങളായ രണ്ടു കുട്ടികള്‍ക്ക് പാമ്പുകടിയേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ കുട്ടി സുഖം പ്രാപിക്കുന്നതായാണ് …