ബളിഞ്ചയിലെ ബാലകൃഷ്ണ റൈ അന്തരിച്ചു

ബദിയഡുക്ക: ബെളിഞ്ചയിലെ പ്രമുഖ കര്‍ഷകന്‍ ബാലകൃഷ്ണ റൈ (72) അന്തരിച്ചു. ഇന്നലെ വൈകിട്ട് മാര്‍പ്പനടുക്കയില്‍ പോയി വീട്ടില്‍ തിരിച്ചെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: കുസുമ. മക്കള്‍: പുഷ്പരാജ്(ഗള്‍ഫ്), പ്രശാന്ത് (അധ്യാപകന്‍), മോഹിനി, ശ്യാമള.

ഗഡിനാട് പത്രാധിപർ കെ. ഗണേശ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ ആദ്യ കാല കന്നഡ സായാഹ്‌ന പത്രമായിരുന്ന ‘ഗഡിനാട് ‘പത്രാധിപർ ഉളിയത്തടുക്ക, ഭഗവതി നഗറിലെ കെ. ഗണേശ (66) അന്തരിച്ചു. പരേതനായ കിട്ടപൂജാരി-കൊറപ്പാളു ദമ്പതികളുടെ മകനാണ്.ഭാര്യ: മാലതി. മക്കള്‍: കിഷോര്‍, സ്മിത. മരുമക്കള്‍: ഉഷ, കമലാക്ഷ പൂജാരി. സഹോദരങ്ങള്‍: കെ. സോമപ്പ, കെ. ശിവ, സുനന്ദ.

കാസര്‍കോട് മുന്‍ നഗരസഭാ കൗണ്‍സിലര്‍ കെ.ബി ഗംഗാധരന്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് മുന്‍ നഗരസഭാ കൗണ്‍സിലര്‍ കടപ്പുറം എസ്.സി.ബി.ബി.എം റോഡിലെ കെ.ബി ഗംഗാധരന്‍ (64) അന്തരിച്ചു. പരേതരായ കണ്ണപ്പ-സുശീല ദമ്പതികളുടെ മകനാണ്. ഭാര്യ: സുകന്യ. മക്കള്‍: നീതു, നിഖില്‍, നഖില്‍. മരുമകന്‍: പ്രിജേഷ്. പുഷ്പ ഏക സഹോദരിയാണ്. സിപിഎം പ്രവര്‍ത്തകനായിരുന്ന കെ.ബി ഗംഗാധരന്‍ ചീരുംബാ ഭഗവതി ഭജന സമിതി പ്രസിഡണ്ട്, പുലിക്കുന്ന്-തളങ്കര-പാലക്കുന്ന് ഭഗവതി സേവാ സംഘം ജോയന്റ് സെക്രട്ടറി, തോട്ടത്തില്‍ തറവാട് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാലാട്ട് കണ്ണംകൈ യശോദക്കുട്ടിയമ്മ അന്തരിച്ചു

ചെറുവത്തൂർ : പാലാട്ട് കണ്ണംകൈ യശോദക്കുട്ടിയമ്മ (88) ഇന്ന് പുലർച്ചെ അന്തരിച്ചു.ഭർത്താവ് : പരേതനായ വങ്ങാട് രവിവർമ്മൻ ഉണിത്തിരി. മക്കൾ : കനകം പി കെ (റിട്ടയേർഡ് ടീച്ചർ പാട്ടിയമ്മ എ യു പി സ്കൂൾ പാലക്കുന്ന്‌ കരിവെള്ളൂർ ), പരേതരായ ശിവരാമകൃഷ്ണൻ, സുജാത.മരുമകൻ: സി കെ നാരായണൻ മുഴക്കോം.സഹോദരങ്ങൾ: ,പി കെ പദ്മനാഭൻ അടിയോടി, രാജലക്ഷ്മി പി കെ, കാമാക്ഷികുട്ടി പി കെ, പി കെ അച്യുതൻ അടിയോടി, പി കെ ബാലഗോപാലൻ , പരേതരായ …

തൃശൂർ വെടിക്കെട്ട് അപകടം: തീഗോളത്തിന്റെ വായിൽ നിന്ന് രക്ഷപ്പെട്ട വിൻസെന്റ് വിതുമലകറ്റാൻ ആകാതെ

തൃശൂർ: തൃശൂർ വെടിക്കെട്ട് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിൻസെന്റ് നടുക്കത്തിനിടയിലും ദുരന്ത വിവരങ്ങൾ വിതുമ്മലു കൾക്കിടയിൽ വിശദീകരിച്ചു. തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് സാധനങ്ങൾ ഉണ്ടാക്കുന്നതിനിടയിൽ സംഭവിക്കുന്ന നാലാമത്തെ തീപിടുത്തം ആയിരുന്നു ഇന്നലെ മുണ്ടത്തിക്കോട് കൂട്ടംകുളം പാട ശേഖരത്തിൽ ഉണ്ടായത്.അര നൂറ്റാണ്ടിലേറെയായി വെടിക്കെട്ട് മേഖലയിൽ തൊഴിലെടുക്കുന്നവിൻസന്റ് 1986 ൽ തൃശ്ശൂർ പൂരം വെടിക്കെട്ട് ലൈസൻസിയായിരുന്നു. ഇന്നലെ അപകടമുണ്ടായ വെടിക്കെട്ട് നിർമ്മാണശാലയിലെ ജോലിക്കാരനായ അദ്ദേഹം വെടിമരുന്ന് ഉണക്കാൻ ഇട്ടിരിക്കുന്ന സ്ഥലത്ത് തീ ആളിപ്പടരുന്നത് കണ്ടു അമ്പരന്നു. തിരിഞ്ഞുനോക്കുമ്പോൾ ആ …

ഇന്നത്തെ പ്രധാന വാർത്തകൾ

​ലോക വാർത്തകൾ:​ യുഎസ് – ഇറാൻ വെടിനിർത്തൽ കാലാവധി ഇന്ന് (ഏപ്രിൽ 22) അവസാനിക്കുകയാണ്. കരാർ ഒപ്പിടുമെന്ന് യുഎസ് അവകാശപ്പെടുന്നുണ്ടെങ്കിലും, രണ്ടാം ഘട്ട ചർച്ചകൾക്കില്ലെന്ന നിലപാടിലാണ് ഇറാൻ. ​ഷി ജിൻപിങ്ങിന്റെ നിലപാട്: ഹുർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ആവശ്യപ്പെട്ടു. മേഖലയിലെ സംഘർഷാവസ്ഥയിൽ ചൈനയുടെ ഇടപെടൽ നിർണ്ണായകമായി കാണുന്നു. ​മെക്സിക്കോയിൽ വെടിവെപ്പ്: മെക്സിക്കോയിലെ പ്രശസ്തമായ തിയോതിവാക്കാൻ പുരാവസ്തു കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ ഒരു കനേഡിയൻ യുവതി കൊല്ലപ്പെടുകയും നിരവധി വിനോദസഞ്ചാരികൾക്ക് പരിക്കേൽക്കുകയും …