റെയില്‍വേ സ്റ്റേഷന്‍ ആശുപത്രിയിലെ ശുചിമുറിക്കുള്ളില്‍ വെടിയുണ്ടകള്‍

തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷന്‍ ആശുപത്രിയിലെ ശുചിമുറിക്കുള്ളില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. തിരുവനന്തപുരം പേട്ട റെയില്‍വേ സ്റ്റേഷന്‍ ആശുപത്രിയിലെ ശുചിമുറിക്കുള്ളിലാണ് ചവറ്റുകൂട്ടയില്‍ ഉപേക്ഷിച്ച നിലയില്‍ ഏഴ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഉപയോഗിക്കാത്ത വെടിയുണ്ടകളാണ് ഇവയെന്ന് പൊലീസ് പറഞ്ഞു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തി. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ആരെങ്കിലും ഉപേക്ഷിച്ചതാകാം ഇതെന്നാണ് പ്രാഥമിക നിഗമനം. മുന്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളതായി വിവരമുണ്ട്. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page