വീട്ടുമുറ്റത്തു നിന്നു റബ്ബർ ഷീറ്റ് കവർന്ന രണ്ടു പേർ അറസ്റ്റിൽ

പയ്യന്നൂർ: വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന റബര്‍ഷീറ്റ് കവര്‍ന്ന കേസില്‍ രണ്ടു പേർ അറസ്റ്റിൽ . മാലൂര്‍ തോലമ്പ്ര നിട്ടാറമ്പ് വിഷ്ണു നിവാസില്‍ വിഷ്ണു (23), വെള്ളാര്‍വള്ളി മാട്ടായില്‍ ഹൗസില്‍ യദുകൃഷ്ണന്‍ (23) എന്നിവരെയാണ് കണ്ണവം പൊലീസ് ഇൻസ്പെക്ടർ കെ. സുമിത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. മുണ്ടയാട് എളയാവര്‍ അമൃതത്തില്‍ അമൃതരാജിന്റെ ഭാര്യാവീടായ കണ്ണവം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രശ്മി നിവാസില്‍ നിന്ന് ഏപ്രിൽ ആദ്യവാരമാണ് കവര്‍ച്ച നടന്നത്. 6,000 രൂപ വിലവരുന്ന റബര്‍ഷീറ്റുകളാണ് മോഷണം പോയത്. പൊലിസ് സംഘത്തിൽ
എസ്.ഐമാരായ അനൂപ്, മനോജ്കുമാര്‍, സീനിയര്‍ സി.പി.ഒമാരായ പ്രജിത്ത്, രാഗേഷ്, വിജേഷ് എന്നിവരും ഉണ്ടായിരുന്നു.നിരവധി സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചും മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നുമാണ് പ്രതികളെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നടപടിയില്ല:പുതിയ അധ്യയന വർഷത്തിൽ ആവശ്യത്തിനു ക്ലാസ് മുറികളില്ലാതെപി ടി എ യും, അധ്യാപകരും അനിശ്ചിതത്വത്തിൽ

You cannot copy content of this page