കൊല്ലം: പുഴയില്‍ ഒഴുകി നടന്ന യുവതിയുടെ മൃതദേഹം കരയ്‌ക്കെത്തിച്ചു. കല്ലടയാറ്റില്‍ ഇന്ന് രാവിലെയാണ് യുവതിയുടെ മൃതദേഹം പുനലൂര്‍ ശിവന്‍കോവില്‍ ഭാഗത്ത് ഒഴുകി നടക്കുന്നത് പ്രദേശവാസികള്‍ കാണുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പുനലൂര്‍ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്തു. 35 വയസ് പ്രായം തോന്നിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
മൃതദേഹം പൂനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. യുവതിയെ തിരിച്ചറിയാന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.







