വീട് കത്തിക്കാനുള്ള ശ്രമം – കർശനമായ നടപടി സ്വീകരിക്കണം: മുസ്ലിം ലീഗ്

ചെർക്കള : ചെർക്കളയിലെ സജീവ ലീഗ് പ്രവർത്തകരുടെ വീട് തീവയ്ക്കാൻ ശ്രമിച്ച കാപാലികരെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിൽ ഹാജരാക്കണമെന്ന് മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു.
ചെർക്കളയിലെ സജീവ ലീഗ് പ്രവർത്തകരായ സ്വലാഹുദ്ധീൻ, സൈഫുദ്ധീൻ എന്നിവരുടെ ചെർക്കളെ അളക്കയിലുള്ള തറവാട് വീടാണ് കഴിഞ്ഞ ദിവസം അർദ്ധ രാത്രി തീവച്ച് നശിപ്പിക്കാൻ ശ്രമിച്ചതെന്നു അറിയിപ്പിൽ പറഞ്ഞു. . വീടിന് മുന്നിൽ നിർത്തിയിരുന്ന ബൈക്ക് പൂർണ്ണമായും കത്തിച്ചു . വീടിന്റെ ഒരു ഭാഗം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഇരുട്ടിന്റെ മറവിൽ അക്രമം അഴിച്ചു വിടാനുള്ള ശ്രമമാണ് നടത്തിയത് . യാതൊരു പ്രകോപനവുമില്ലാതെ വീട് തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചവരെ എത്രയും പെട്ടന്ന് പിടികൂടി നിയമത്തിന് മുന്നിൽ ഹാജരാക്കണമെന്ന് മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത്‌ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊറോണ കാലത്ത് ബേക്കലിൽ ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് പിക്കപ്പില്‍ 6 കിലോ കഞ്ചാവ് കടത്തിയ കേസ്; കാഞ്ഞങ്ങാട് സ്വദേശികളായ പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ
Scroll to top

You cannot copy content of this page