ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്റെ മകള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍; വീട്ടു ജോലിക്കാരനായിരുന്ന 19കാരനെ പൊലീസ് തിരയുന്നു

ന്യൂഡല്‍ഹി: ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്റെ 22 കാരിയായ മകളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ അമര്‍ കോളനിയിലുള്ള വീട്ടില്‍ ബുധനാഴ്ച ഉച്ചയോടെയാണ് കൊലപാതകം നടന്നത്. ലൈംഗികമായി പീഡിപ്പിച്ചതിനു ശേഷം മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ല. അക്രമി സ്‌പെയര്‍ താക്കോല്‍ ഉപയോഗിച്ചാണ് വീടിനുള്ളില്‍ കടന്നതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.വീട്ടിലെ ജോലിക്കാരനായിരുന്ന 19കാരനെയാണ് കൊലപാതകത്തില്‍ പൊലീസ് സംശയിക്കുന്നത്. ഒരു മാസം മുന്‍പ് ഇയാളെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടിരുന്നു. ഇതിലുള്ള വൈരാഗ്യമാണോ കൊലയ്ക്ക് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാള്‍ ഒളിവിലാണ്. സംഭവ സമയത്ത് പെണ്‍കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്തുപോയിരുന്ന വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മകളെ മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. കേസ് അന്വേഷണത്തിന് ഡല്‍ഹി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. മോഷണ ശ്രമമാണോ, മറ്റെന്തെങ്കിലും വ്യക്തിപരമായ കാരണമാണോ കൊലപാതകത്തിന് കാരണമെന്ന അന്വേഷണത്തിലാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page