കബഡി മത്സരത്തിനിടെ 500 രൂപയ്ക്ക് ബെറ്റ് വച്ചു; ആഭ്യന്തര മന്ത്രിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ബെംഗളൂരു: കബഡി മത്സരത്തിനിടെ 500 രൂപയ്ക്ക് ബെറ്റുവച്ച കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയ്ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് ബെംഗളൂരു കോടതി. തുംകൂറില്‍ നടന്ന സംസ്ഥാനതല പ്രീ-യൂണിവേഴ്‌സിറ്റി കോളേജ് കബഡി ടൂര്‍ണമെന്റിനിടെയാണ് സംഭവം. മത്സരത്തില്‍ വിജയപുര ടീം വിജയിക്കുമെന്ന് പ്രവചിച്ച് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ശുഭ കല്യാണുമായി പരമേശ്വര 500 രൂപയുടെ ബെറ്റ് വച്ചതാണ് കേസെടുക്കാന്‍ കാരണമായത്. എന്നാല്‍ മത്സരത്തില്‍ ദക്ഷിണ കന്നഡ ടീം വിജയപുരയെ 36-26 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. വിജയിച്ച ടീമിന് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതിനിടെ മന്ത്രി തന്നെയാണ് താന്‍ കമ്മീഷറുമായി ബെറ്റുവച്ച കാര്യം വേദിയില്‍ പറഞ്ഞത്.

പൊതുസ്ഥലത്ത് ബെറ്റ് വെക്കുന്നത് നിയമവിരുദ്ധമാണെന്നും ഭരണഘടനാ പദവി വഹിക്കുന്ന ഒരാള്‍ അത് പ്രോത്സാഹിപ്പിക്കരുതെന്നും പറഞ്ഞ് എച്ച്.ആര്‍ നാഗഭൂഷണ്‍ എന്നയാള്‍ ആണ് പരാതി നല്‍കിയത്. പരാതി പരിഗണിച്ച ബെംഗളൂരുവിലെ 42-ാമത് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page