പ്ലാസ്റ്റിക് കമ്പനിയില്‍ വന്‍ തീപിടുത്തം; സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു

മലപ്പുറം: പ്ലാസ്റ്റിക് കമ്പനിയില്‍ വന്‍ തീപിടുത്തം. മലപ്പുറം വെള്ളൂര്‍ റോഡിലെ പ്ലാസ്റ്റിക് കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. തൊട്ടടുത്ത വീട്ടില്‍ പണിക്കെത്തിയവരാണ് തീപിടിച്ചത് ആദ്യം കാണുന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. രണ്ടു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി ഒരു മണിക്കൂറോളമായി തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുകയാണ്. സ്ഥലത്ത് നിന്ന് കനത്ത പുക ഉയരുന്നുണ്ട്. സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

മുകളിലൂടെ കടന്നുപോകുന്ന ഇലക്ട്രിക് ലൈനില്‍ തീപിടിക്കുകയും അത് സമീപത്തെ തെങ്ങിലെ ഉണങ്ങിയ ഓലകളില്‍ പടര്‍ന്ന് താഴെ കുന്നുകൂടിയിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിലേക്ക് വീണാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. ജെസിബി ഉപയോഗിച്ച് പ്ലാസ്റ്റിക്കുകള്‍ നീക്കിയാണ് തീ കെടുത്താന്‍ ശ്രമിക്കുന്നത്. 90 ശതമാനം തീയും കെടുത്താന്‍ കഴിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page