കലുങ്കിനടിയില്‍ ബക്കറ്റിനുള്ളില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കോഴിക്കോട്: കലുങ്കിനടിയില്‍ ബക്കറ്റിനുള്ളില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി.
കോഴിക്കോട് ചാലിയം കടവിന് സമീപമാണ് മൂന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്.

റോഡിന് സമീപത്തു നിന്നാണ് ബോംബ് കണ്ടെത്തിയത്. ബക്കറ്റില്‍ മണല്‍ നിറച്ച് അതില്‍ പൂഴ്ത്തിയ നിലയിലായിരുന്നു ബോംബുകള്‍ സൂക്ഷിച്ചിരുന്നത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പുറമേരി കുനിങ്ങാട് ക്വാറിയിലേക്ക് മാറ്റി ബോംബുകള്‍ നിര്‍വീര്യമാക്കി. ബോംബ് ഇവിടെ സൂക്ഷിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സമീപപ്രദേശങ്ങളില്‍ ഇത്തരത്തില്‍ ബോംബുകള്‍ സൂക്ഷിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞദിവസം പ്രദേശത്ത് സിപിഎം – ലീഗ് സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ കനത്ത പൊലീസ് നിരീക്ഷണം തുടരുന്നതിനിടെയാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊറോണ കാലത്ത് ബേക്കലിൽ ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് പിക്കപ്പില്‍ 6 കിലോ കഞ്ചാവ് കടത്തിയ കേസ്; കാഞ്ഞങ്ങാട് സ്വദേശികളായ പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ
Scroll to top

You cannot copy content of this page