ജനല്‍ തുറന്നിട്ട് കിടന്നുറങ്ങിയ യുവതിയുടെ മൂന്നേ മുക്കാല്‍ പവന്റെ പാദസരം മോഷണം പോയി; കള്ളന്റെ ദൃശ്യം സിസിടിവിയില്‍

മലപ്പുറം: ചൂട് കാരണം ജനല്‍ തുറന്നിട്ട് കിടന്നുറങ്ങിയ യുവതിയുടെ മൂന്നേ മുക്കാല്‍ പവന്റെ സ്വര്‍ണ പാദസരം മോഷണം പോയി. മലപ്പുറം വണ്ടൂര്‍ അക്കരുപ്പറയിലെ നജ്‌ലയുടെ പാദസരമാണ് മോഷ്ടാവ് മുറിച്ചുമാറ്റിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

ഉറക്കത്തിനിടെ വലതുകാലില്‍ വേദന അനുഭവപ്പെട്ട് നോക്കിയപ്പോള്‍ ജനലിനരികില്‍ പാദസരങ്ങളുമായി നില്‍ക്കുന്ന കള്ളനെയാണ് നജ്‌ല കണ്ടത്. തുടര്‍ന്ന് ബഹളം വച്ച് വീട്ടുകാരെ ഉണര്‍ത്തി. അപ്പോഴേക്കും കള്ളന്‍ സ്ഥലം വിട്ടിരുന്നു. നജ്മയെ കൂടാതെ ഏഴുപേരാണ് വീട്ടിലുണ്ടായിരുന്നത്. ലക്ഷങ്ങള്‍ വില വരുന്ന പാദസരങ്ങള്‍ നഷ്ടമായ സങ്കടത്തിലാണ് നജ്‌ല.

മോഷണം സംബന്ധിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. വീട്ടിലെ സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page