ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു; ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു

ഹൈദരാബാദ്: ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവാവ് മരിച്ചു. ശ്യാം രാജ്(32) എന്നയാളാണ് മരിച്ചത്. ഹൈദരാബാദിലെ പ്രശസ്തമായ ദുര്‍ഗം ചെറുവു കേബിള്‍ പാലത്തില്‍ വെച്ച് ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം. അമിത വേഗതയിലെത്തിയ മെഴ്സിഡസ് കാറാണ് ശ്യാം രാജിനെ ഇടിച്ച് തെറിപ്പിച്ചത്. ഉടന്‍ തന്നെ ശ്യാമിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന് പിന്നാലെ ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു. അന്വേഷണത്തില്‍ ബെംഗളൂരു ആസ്ഥാനമായുള്ള ക്വാണ്ടം മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് …

അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും ഒപ്പം പാര്‍ക്കിലെത്തിയ 5 വയസ്സുകാരന്‍ കുഴിയില്‍ വീണ് മരിച്ചു; അപകടത്തില്‍പ്പെട്ടത് സംസാരശേഷിയില്ലാത്ത കുട്ടി

കൊച്ചി: അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും ഒപ്പം പാര്‍ക്കിലെത്തിയ അഞ്ചു വയസ്സുകാരന്‍ കുഴിയില്‍ വീണ് മരിച്ചു. കിഴക്കമ്പലം-പഴങ്ങനാട് ജംഗിള്‍ പാര്‍ക്കില്‍ കഴിഞ്ഞദിവസമാണ് സംഭവം. കോട്ടയം ചെങ്ങളം സൗത്ത് പോസ്റ്റില്‍ വലിയ കളപ്പത്തറവീട്ടില്‍ മുഹമ്മദ് നസീറിന്റെയും അമീറയുടെയും മകന്‍ മുഹമ്മദ് ആദം (5) ആണ് മരിച്ചത്. പാലാരിവട്ടം ബിയോണ്ട് ബോണ്‍ പ്രീ- സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. സംസാരശേഷിയില്ലാത്ത കുട്ടിയാണ് ആദം. പാര്‍ക്കില്‍ കളിച്ച് കൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെ പാര്‍ക്കിന് സമീപത്തെ കുഴിയില്‍ വീണ് …

യുവതിയെ തെറ്റിദ്ധരിപ്പിച്ച് 52 പവന്‍ സ്വര്‍ണ്ണം തട്ടിയതായി പരാതി; ബേഡകം, കൊളത്തൂര്‍ സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: യുവതിയെ തെറ്റിദ്ധരിപ്പിച്ച് 52 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി വഞ്ചിച്ചതായി പരാതി. കാഞ്ഞങ്ങാട്, ബല്ല, ഉദയംകുന്ന് ഹൗസിലെ കെ നിഷ (39)യുടെ പരാതി പ്രകാരം ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊളത്തൂര്‍, ചൂരിക്കോട്ടെ ഹരീഷി (33)നെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. 2025 ജനുവരി ഒന്നു മുതല്‍ 2026 മാര്‍ച്ച് 10 വരെയുള്ള കാലയളവിലായി ഹരീഷ് തനിക്ക് സാമ്പത്തിക ബാധ്യത ഉണ്ടെന്നു പറഞ്ഞാണ് സ്വര്‍ണ്ണാഭരണങ്ങള്‍ െൈകക്കലാക്കിയതെന്നു നിഷ നല്‍കിയ പരാതിയില്‍ പറയുന്നു. പിന്നീട് സ്വര്‍ണ്ണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ലെന്നും …

ഭാസ്‌ക്കര കുമ്പള രക്തസാക്ഷിത്വ ദിനാചരണത്തിന് പുഷ്പാര്‍ച്ചനയോടെ തുടക്കം; പൊതു സമ്മേളനം എം സ്വരാജ് ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: ഡിവൈഎഫ്‌ഐ നേതാവ് ഭാസ്‌ക്കര കുമ്പള രക്ത സാക്ഷിത്വ ദിനാചരണത്തിനു പുഷ്പാര്‍ച്ചനയോടെ തുടക്കമായി. ഷേഡിക്കാവിനെ സ്മൃതി മണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്ക് സി എച്ച് കുഞ്ഞമ്പു എം എല്‍ എ ,സി പി എം – ഡിവൈഎഫ്‌ഐ നേതാക്കളായ രജീഷ് വെള്ളാട്ട്, ഷാലു മാത്യു, രഘുദേവന്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ,കെ ആര്‍ ജയാനന്ദന്‍, സി എ സുബൈര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വൈകുന്നേരം കുമ്പള ടൗണില്‍ പ്രകടനവും പൊതുസമ്മേളവും നടക്കും. പൊതു സമ്മേളനം …

കാസർകോട് സി.എച്ച് സെൻ്റർ ജിദ്ദ ചാപ്റ്റർ നേതാക്കൾ സി.എച്ച് സെൻ്റർ സൗജന്യ ഡയാലിസിസ് യൂണിറ്റിനു ധനസഹായം കൈമാറി

കാസർകോട്: സി.എച്ച് സെൻ്റർ ജിദ്ദ ചാപ്റ്റർ നേതാക്കൾ സി.എച്ച് സെൻ്റർ സൗജന്യ ഡയാലിസിസ് യൂണിറ്റിനു ധനസഹായം കൈമാറി.നൂറുകണക്കിന് പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായി പ്രവർത്തിക്കുന്ന കാസർകോട് സി.എച്ച് സെൻ്ററിനെ ചേർത്ത് പിടിച്ചതിലുള്ള നന്ദിയും കടപ്പാടും ഭാരവാഹികൾ ജിദ്ദ കമ്മിറ്റിയെ അറിയിച്ചു. സി.എച്ച് . സെന്റർ ജിദ്ദ ചാപ്ട ജന.കൺവീനർ ഹന്ന ബത്തേരിയുടെ നേതൃത്വത്തിലാണ് സഹായധനം നൽകിയത്.

വെടിക്കെട്ട് സ്‌ഫോടനത്തിന്റെ ശക്തിയില്‍ 700 മീറ്റര്‍ അകലെയുള്ള വീടിന്റെ ജനല്‍ചില്ലുകള്‍ പൊട്ടിത്തെറിച്ച് 6 വയസ്സുകാരിയുടെ കാലില്‍ തുളച്ചു കയറി; വീട്ടുപകരണങ്ങള്‍ നശിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട്ടുണ്ടായ വെടിക്കെട്ട് അപകടത്തില്‍ 700 മീറ്റര്‍ അകലെയുള്ള വീടിന്റെ ജനല്‍ചില്ലുകള്‍ പൊട്ടിത്തെറിച്ച് ആറു വയസ്സുകാരിയുടെ കാലില്‍ തുളച്ചു കയറി. പിതാവിനൊപ്പം ഉച്ചമയക്കത്തിലായിരുന്ന ടെസ മരിയ നിഖില്‍ എന്ന ആറുവയസ്സുകാരിയുടെ കാലിനാണ് പരിക്കേറ്റത്. ടെസയുടെ വലതു കാലിന്റെ മുട്ടിനു താഴെ രണ്ട് വലിയ ചില്ലുകള്‍ തറച്ചു കയറുകയായിരുന്നു. മുണ്ടത്തുകാവ് ബി.വി.എല്‍.പി സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിയായ ടെസയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിന്റെ പ്രകമ്പനത്തില്‍ വീട് കുലുങ്ങിയപ്പോള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അച്ഛന്‍ നിഖിലും ടെസയും ഞെട്ടിയുണര്‍ന്ന് നോക്കിയപ്പോഴാണ് കാലില്‍ ചില്ലുകള്‍ …

വെടിമരുന്ന് ദുരന്തത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു

തൃശൂര്‍: തൃശൂരിലെ വെടിമരുന്ന് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷനാണ് അന്വേഷണ ചുമതല. സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും ധന സഹായം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപയും സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് നാല് ലക്ഷം രൂപയും നല്‍കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സൗജന്യ …

15കാരനെ പീഡിപ്പിച്ച കേസ്; നിരവധി കേസുകളില്‍ പ്രതിയായ കാലിയ ബദറുദ്ദീന്‍ അറസ്റ്റില്‍

കാസര്‍കോട്: 15കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയ കേസിലെ പ്രതി പോക്‌സോ പ്രകാരം അറസ്റ്റില്‍. ഉളിയത്തടുക്ക, ഇസ്സത്ത്‌നഗറിലെ ബദറുദ്ദീന്‍ എന്ന കാലിയ ബദറുദ്ദീ(37)നെയാണ് വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിനീഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളത്തു വച്ച് അറസ്റ്റു ചെയ്തത്. ഒന്നരമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. കേസെടുത്തതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു.ഇതിനിടയിലാണ് പ്രതി എറണാകുളത്ത് ഉള്ളതായുള്ള വിവരം പൊലീസിനു ലഭിച്ചത്. തുടര്‍ന്ന് എസ്‌ഐ സഫ് വാന്‍,സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വാഹിദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജേഷ്, ഉണ്ണികൃഷ്ണന്‍, സനീഷ്‌ജോസഫ് …

ആദൂര്‍ സി എ നഗറിലെ ബീഫാത്തിമ അന്തരിച്ചു

കാസര്‍കോട്: ആദൂര്‍, സി എ നഗര്‍, കുണ്ടടുക്കത്തെ പരേതനായ ഇ ആര്‍ ഇബ്രാഹിമിന്റെ ഭാര്യ ബീഫാത്തിമ (68) അന്തരിച്ചു. മക്കള്‍: ബഷീര്‍, ഹയസ്‌നാര്‍, നൗഫല്‍, ഇസ്ഹാഖ് യാക്കൂബ്(ദുബായ്), യൂസഫ് യൂനുസ്, മൊയ്തീന്‍ കുഞ്ഞി, മുഹമ്മദ് (മൂവരും ഖത്തര്‍), നബീസ, ശറഫുന്നീസ. മരുമക്കള്‍: സഫീന, റാബിയ, ഫെമിന, മിസ്‌രിയ(കാറഡുക്ക പഞ്ചായത്തംഗം), റജീന, ഫാത്തിമത്ത് റമീന ആലൂര്‍, ഫര്‍സീന, നസീല, സാജിത. സഹോദരങ്ങള്‍:യൂസഫ്, മറിയമ്മ, ആയിഷ.

101-ാം വയസില്‍ അന്തരിച്ചു

കാസര്‍കോട്: ഹൊസങ്കടി, ബങ്കര മഞ്ചേശ്വരം, ശ്രീ കാളികാംബ പരമേശ്വരി ക്ഷേത്രത്തിനു സമീപത്തെ എം വെങ്കിട്ടരമണ ആചാര്യ (101) അന്തരിച്ചു. ഭാര്യ പരേതയായ ശാരദ. മക്കള്‍: ഹരിശ്ചന്ദ്ര ആചാര്യ, പാണ്ഡുരംഗ ആചാര്യ, ഗീത, ലത, പ്രഭ, ചിത്ര, ജ്യോതി. മരുമക്കള്‍: ദിനേശ ആചാര്യ, ബാലകൃഷ്ണ ആചാര്യ, രാധാകൃഷ്ണ ആചാര്യ, ഹേമചന്ദ്ര ആചാര്യ, കലാശ്രീ, കാഞ്ചന, പരേതനായ സുബ്രഹ്‌മണ്യ ആചാര്യ. സഹോദരന്‍: നീലയ്യ ആചാര്യ, ദീര്‍ഘകാലമായി ഫര്‍ണിച്ചര്‍ കട നടത്തിയിരുന്ന വെങ്കിട്ടരമണ ആചാര്യ ശ്രീ കാളികാ പരമേശ്വരി ക്ഷേത്ര കമ്മിറ്റി …

ഐഷിൻ ഫാത്തിമ കുരിക്കളുടെ ചിത്രപ്രദർശനം സ്കൂൾ വാർഷിക വേദിയിൽ ശ്രദ്ധേയമായി

ചെമ്മനാട്: ചെമ്മനാട് വെസ്റ്റ് ഗവ.യു. പി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് നടന്ന നാലാം ക്ലാസ് വിദ്യാർത്ഥിനി ഐഷിൻ ഫാത്തിമ കുരിക്കളുടെ ചിത്രപ്രദർശനം സ്കൂൾ വാർഷിക വേദിയിൽ ശ്രദ്ധേയമായി. കഴിഞ്ഞ വേനലവധിക്കാലം മുതൽ ഇതു വരെ വരച്ച 48 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.ജില്ലാ ശിശു ക്ഷേമ സമിതി നടത്തിയ നിറങ്ങളുടെ രാജകുമാരൻ ക്ലിൻ്റ് സ്മാരക ബാല ചിത്ര രചന മത്സരത്തിൽ എൽ. പി. വിഭാഗ ത്തിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തല ചിത്രരചന മത്സരത്തിന് യോഗ്യത നേടുകയും ചെയ്തിരുന്നു.ഗുരു …

കുമ്പള, കൃഷ്ണ നഗറിനു സമീപത്തു യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസ്; ആറു പ്രതികള്‍ കീഴടങ്ങി

കാസര്‍കോട്: കുമ്പള, കൃഷ്ണ നഗറിനു സമീപത്തു യുവാവിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസിലെ ആറുപ്രതികള്‍ പൊലീസ് മുമ്പാകെ കീഴടങ്ങി. കുണ്ടങ്കേരടുക്ക സ്വദേശികളായ മുഹമ്മദ് ഹാഷിം എന്ന ആഷിം, അബു ജാസിം എന്ന ജാസി, റമീസ് റോഷാല്‍ ഫിറോസ് എന്ന റമീസ്, മിന്‍ഹാജ് അബ്ദുല്ല ഇ കെ എന്ന മിന്‍ഹാജ്,ഫസല്‍ റഹ്‌മാന്‍ എന്ന പജിലു മൊഹ്‌യുദ്ദീന്‍ നിഹാല്‍ എന്ന നിഹാല്‍ എന്നിവരാണ് കുമ്പള എസ് ഐ അനന്തൃഷ്ണന്‍ ആര്‍ മേനോന്റെ മുമ്പാകെ കീഴടങ്ങിയത്.മാര്‍ച്ച് 30ന് രാത്രി 12ന് കുമ്പള ബദിയഡുക്ക …

വാല്‍പാറ ദുരന്തം: ചികിത്സയിലായിരുന്ന ബസ് ഡ്രൈവര്‍ നൗഷാദ് അലിയും മരിച്ചു

മലപ്പുറം: വാല്‍പാറ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് അലിയും (39) മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. ഏപ്രില്‍ 17 ന് വൈകിട്ട് വാല്‍പ്പാറ ചുരം റോഡിലെ 13-ാം ഹെയര്‍പിന്‍ വളവില്‍ നിന്നു 800 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എല്‍പി സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്. അപകട സ്ഥലത്തുവച്ച് സ്‌കൂളിലെ പ്രധാനാധ്യാപിക …

യുവാവും യുവതിയും ഒരേ കയറില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട് : യുവാവിനെയും യുവതിയെയും ഒരേ കയറില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാരപ്പറമ്പത്ത് ചാത്തന്‍കണ്ടി അജേഷ് (32), പേരാമ്പ്ര കുയിമ്പില്‍ സ്വദേശിനി തട്ടാന്‍കണ്ടി ശരണ്യ (30) എന്നിവരാണ് മരിച്ചത്. മാമ്പിലാട് ആളൊഴിഞ്ഞ പറമ്പിലെ കശുമാവിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. പുതുതായി പണിതുകൊണ്ടിരിക്കുന്ന വീട് അടിച്ചുവാരാനാണെന്ന് പറഞ്ഞാണ് ശരണ്യ രാവിലെ വീട്ടില്‍ നിന്നിറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് …

വഴിയോരത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി; പൂച്ചക്കാട് സ്വദേശി അറസ്റ്റില്‍, പ്രതിയെ തിരിച്ചറിഞ്ഞത് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച്

കാസര്‍കോട്: റോഡരുകില്‍ കളിക്കുകയായിരുന്ന പെണ്‍കുട്ടികളെ ശാരീരികമായി സ്പര്‍ശിച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബേക്കല്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. പള്ളിക്കര, പൂച്ചക്കാട്ടെ അബ്ദുല്‍ ഖാദറി (58)നെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു അബ്ദുല്‍ ഖാദര്‍. ഇതിനിടയില്‍ റോഡരുകിലെ മരത്തിനു അടിയില്‍ ഏതാനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ കളിക്കുകയായിരുന്നുവെന്നു പറയുന്നു. ഇതു കണ്ട് സ്‌കൂട്ടര്‍ നിര്‍ത്തിയ അബ്ദുല്‍ ഖാദര്‍ കുട്ടികളുടെ അരികിലെത്തി ഊഞ്ഞാലാട്ടാമെന്ന് പറഞ്ഞ് ശാരീരികമായി സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടികള്‍ വീട്ടിലെത്തി …

കുദ്രക്കൂഡ്‌ലുവിലെ ഗംഗാധരറാവു അന്തരിച്ചു

ഉപ്പള: പൈവളികെ കുദ്രക്കൂഡ്‌ലുവിലെ ഗംഗാധര റാവു (86) അന്തരിച്ചു. ധര്‍മ്മത്തടുക്കയില്‍ ദീര്‍ഘകാലം ടയ്‌ലറായിരുന്നു. പിന്നീട് ചേവാറില്‍ ടെക്സ്റ്റയില്‍സ് നടത്തിയിരുന്നു. ഭാര്യ: വസന്തി. മക്കള്‍: ശ്രീലത, മമത, ഗീത, ജ്യോതി, സുമതി, സ്മിത, പരേതരായ ഹരീശ്, രാധാകൃഷ്ണ.

കുമ്പളയിൽ ഭക്ഷ്യവിൽപന കേന്ദ്രങ്ങളിൽ വ്യാപക പരിശോധന: നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ്

​കുമ്പള: “ഹെൽത്തി കേരള”പദ്ധതിയുടെ ഭാഗമായി കുമ്പള ഗ്രാമപഞ്ചായത്തും, സാമൂഹികാരോഗ്യ കേന്ദ്രവും സംയുക്തമായി കുമ്പള ടൗണിലും, പരിസര പ്രദേശങ്ങളിലും വ്യാപക പരിശോധന നടത്തി.ഹോട്ടലുകൾ, കൂൾബാറുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ഇറച്ചി വിൽപന കേന്ദ്രങ്ങൾ,മറ്റ് ഭക്ഷണ വിതരണ ശാലകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.​പഴകിയ ഭക്ഷണസാധനങ്ങളുടെ വിൽപന, വൃത്തിഹീനമായ സാഹചര്യത്തിലുള്ള പാചകം,മലിനജലം ശാസ്ത്രീയമല്ലാത്ത രീതിയിൽ പുറത്തേക്ക് ഒഴുക്കൽ തുടങ്ങിയ ഗുരുതരമായ ചട്ടലംഘനങ്ങൾ പലയിടത്തും കണ്ടെത്തി. കൂടാതെ, ജീവനക്കാർക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നിയമനടപടിക്ക് …

സീറ്റിന്റെ പിന്‍ഭാഗത്ത് രഹസ്യഅറ; കാറില്‍ കടത്തിയ 62 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 62 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി എറണാകുളത്ത് അറസ്റ്റില്‍. ഉളിയത്തടുക്ക, നാഷണല്‍ നഗര്‍ ബിസ്മില്ല മന്‍സിലിലെ ഹനീഫി(38)നെയാണ് എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.എസ് സുദര്‍ശന്റെ നിര്‍ദ്ദേശപ്രകാരം അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് എറണാകുളം, ടിബി റോഡ് ജംഗ്ഷനില്‍ വച്ച് കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. കാറിന്റെ പിന്‍സീറ്റിന്റെ ചാരുന്ന ഭാഗത്ത് രഹസ്യ അറ ഉണ്ടാക്കി അതിനു മുകളില്‍ സീറ്റ് ഉറപ്പിച്ചാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. സീറ്റു പൊളിച്ചു മാറ്റിയാണ് 31 …