മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; മരിച്ചവരില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ബിജീഷ് ബാലനും; ‘ഹൃദയഭേദകം’ എന്ന് ജൂഡ് ആന്റണി

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ബിജീഷ് ബാലനും ഉള്‍പ്പെടുന്നു. ഫെഫ്ക ഓള്‍ കേരള മേക്കപ്പ് ആന്റ് ഹെയര്‍ സ്റ്റൈലിസ്റ്റ് യൂണിയന്‍ അംഗം കൂടിയാണ് മരിച്ച ബിജീഷ്. ബിജീഷിന്റെ വേര്‍പാടില്‍ ഫെഫ്ക സംഘടന അനുശോചിച്ചു. മാര്‍ഗം കളി, ഷീ ടാക്‌സി തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിസ്മയ മോഹന്‍ലാലിനെ നായികയാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ‘തുടക്കം’ സിനിമയിലും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി ജോലി ചെയ്തിരുന്നു. ‘ഹൃദയഭേദകം’ എന്നാണ് ജൂഡ് ആന്റണി ബിജീഷിന്റെ മരണ വാര്‍ത്ത ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച് പ്രതികരിച്ചത്.

അതേസമയം മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പില്‍ പ്രവീണ്‍ (45) ആണ് മരിച്ചത്. ശസ്ത്രക്രിയ്ക്ക് പിന്നാലെയാണ് മരണം സംഭവിച്ചത്. 90 ശതമാനം പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം 14ആയി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊറോണ കാലത്ത് ബേക്കലിൽ ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് പിക്കപ്പില്‍ 6 കിലോ കഞ്ചാവ് കടത്തിയ കേസ്; കാഞ്ഞങ്ങാട് സ്വദേശികളായ പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ
Scroll to top

You cannot copy content of this page