പാലക്കാട്: ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട കൗണ്ടന്നൂരില്‍ ശെന്തില്‍കുമാര്‍ (45) ആണ് മരിച്ചത്. സംഭവത്തില്‍ സെന്തില്‍ കുമാറിന്റെ സഹോദരിയുടെ മകന്‍ പ്രഭാകരനെ (33) കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. തര്‍ക്കത്തിനിടെ പ്രഭാകരന്‍ ഇരുമ്പ് ദണ്ഡുപയോഗിച്ച് ശെന്തില്‍ കുമാറിനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ശെന്തില്‍ കുമാറിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.







