465 ഗ്രാം എം ഡി എം എയുമായി 2 പേര്‍ അറസ്റ്റില്‍; പൊലീസിന്റെ വലയില്‍ കുടുങ്ങിയത് ബൈക്കില്‍ മയക്കുമരുന്നു വില്‍പ്പനയ്ക്ക് പോകുന്നതിനിടയില്‍

മംഗ്‌ളൂരു: 465 ഗ്രാം എം ഡി എം എയുമായി രണ്ടു പേര്‍ അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതിയായ പിലാറു, ഹൊസഗന്ധയിലെ പര്‍വീസ് എന്ന ദാവൂദ് പര്‍വീസ് (40), കൂട്ടാളിയായ നസ്‌റത്ത് അലി (37) എന്നിവരെയാണ് കങ്കനാടി പൊലീസ് അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് മംഗ്‌ളൂരു നഗരത്തില്‍ കാത്തിരുന്നാണ് സംഘത്തെ പൊലീസ് പിടികൂടിയത്. ബൈക്കില്‍ സഞ്ചരിച്ച് ആവശ്യക്കാര്‍ക്ക് എം ഡി എം എ എത്തിച്ചു കൊടുക്കുന്നതാണ് സംഘത്തിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. പര്‍വീസിനെതിരെ ഉഡുപ്പി, ബംഗ്‌ളൂരു, ബന്ദര്‍ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഉള്ളതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page