കാസര്‍കോട്: പരവനടുക്കം ഗവ. വൃദ്ധമന്ദിരത്തിലെ അന്തേവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. വിശ്വനാഥ (90)യാണ് മരിച്ചത്. ഇയാളുടെ മേല്‍വിലാസം വ്യക്തമല്ല. പ്രായാധിക്യം മൂലമുള്ള അസുഖമായിരിക്കാം മരണകാരണമെന്നു സംശയിക്കുന്നു. വൃദ്ധമന്ദിരം അധികൃതർ നൽകിയ പരാതിയിൽ മേല്‍പ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.







