കാസര്‍കോട്: ഡി വൈ എഫ് ഐ വെസ്റ്റ് എളേരി ബ്ലോക്ക് പ്രസിഡണ്ട് രജിത്ത് പൂങ്ങോടിന്റെ ഭാര്യ സ്വാതി (30) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുകാലമായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രസീതാ രാജന്റെ മകളാണ്. രാജനാണ് പിതാവ്. സ്വാതിക്കു ഒരു മകളുണ്ട്. ഏക സഹോദരന്‍ പ്രത്യുരാജ്.
സ്വാതിയുടെ വിയോഗത്തിൽ സാമൂഹ്യ-സാംസ്ക്കാരിക-രാഷ്ടീയ മേഖലകളിലെ പ്രമുഖ വ്യക്തികൾ അനുശോചിച്ചു.






