റിട്ട. പൊലീസ് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ല്യാടൻ അന്തരിച്ചു; വിടവാങ്ങിയത് പ്രമാദമായ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ ഉദ്യോഗസ്ഥൻ

കണ്ണൂർ: ഇരിട്ടി ആറളം സ്വദേശിയും പുന്നാട് താമസക്കാരനുമായ റിട്ടയേർഡ് പൊലീസ് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ല്യാടൻ (57) അന്തരിച്ചു. എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന്‌ (തിങ്കൾ) രാവിലെയാണ് അന്ത്യം സംഭവിച്ചത്.
പ്രമാദമായ നിരവധി കേസുകൾ തെളിയിച്ച ഉദ്ദ്യോഗസ്ഥനാണ്. ജില്ലയിലും പുറത്തും വിവിധ സ്‌റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആറളത്തെ പരേതരായ ഗോവിന്ദൻ നമ്പ്യാരുടെയും പാർവ്വതിയമ്മയുടെയും മകനാണ്. ഭാര്യ: പി.സി ശർമ്മിള
മക്കൾ: ശ്രീലക്ഷ്‌മി (ആസ്‌റ്റർ മിംസ്, കാസർകോട് )
കാർത്തിക (ബി.ബി.എ വിദ്യാർത്ഥി, ബംഗ്ളൂരു )
സഹോദരങ്ങൾ: രവീന്ദ്രൻ, ഹരീന്ദ്രൻ , ദേവി, സുജാത.
കണ്ണൂർ വിജിലൻസ്ഇൻസ്പെക്ട്ർ പി.സി. സഞ്ജയ് കുമാറിൻ്റെ സഹോദരി ഭർത്താവ് കൂടിയാണ് സുരേന്ദ്രൻ കല്ല്യാടൻ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page