തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകരും സിപിഎം പ്രവർത്തകരായ നാട്ടുകാരും തമ്മിൽ കൂട്ടത്തല്ല് : 9 പേർക്ക്പരിക്ക് : പോലീസിനും മർദ്ദനം

തിരുവനന്തപുരം: ബിജെപി പ്രവർത്തകരും സിപി എം പ്രവർത്തകരായ നാട്ടുകാരും തമ്മിൽ ഉണ്ടായ കൂട്ടത്തല്ലിൽ നിരവധിപേർക്ക് പരിക്കേറ്റു. അക്രമികളെ പിന്തിരി പ്പിക്കാൻ എത്തിയ പോലീസിനും മർദ്ദനമേറ്റതായി പരാതിയുണ്ട്. ബിജെപി പ്രവർത്തകർക്ക് നേരെ നഗ്നത പ്രദർശനം നടത്തിയത് ചോദ്യം ചെയ്തതാണ് സംഘം ചേർന്നുള്ള ആക്രമത്തിൽ കലാശിച്ചതെന്ന് ബി ജെ പി ആരോപിച്ചു. എന്നാൽ ഒരു യുവാവിനെ മർദിച്ചത് തടയാൻ ശ്രമിച്ചതിനാണ് ബി ജെ പി അക്രമമെന്ന് സി പി എം പ്രവർത്തകരും പറയുന്നു. അക്രത്തിൽ 9പേർക്ക് മർദ്ദന മേറ്റ തായി പോലീസ് വെളിപ്പെടു ത്തി. രാഷ്ട്രീയ സംഘർഷം ഉണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള ബിജെപി ശ്രമമാണ് സംഘർഷത്തിൽ ത്തിൽ കലാശിച്ചതെന്ന് സി പി എമ്മും ആരോപിച്ചു. രണ്ട് വീട്ടുകാർ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ബിജെപിയുടെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ശ്രമമാണ് അക്രമത്തിൽ കലാശിച്ചതെന്നും പറയുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page