ബസ് കൊക്കയിലേക്ക് മറിഞ്ഞ് 2 സ്ത്രീകള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ബസ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീകള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് അപകടം.
പുഷ്‌കര്‍ ഘാട്ടി പ്രദേശത്ത് 33 യാത്രക്കാരുമായി സഞ്ചരിച്ച ബസാണ് നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിഞ്ഞത്. എന്നാല്‍ താഴ്ചയിലേക്ക് വീഴുന്നതിനിടെ മരങ്ങളിലും കുറ്റിക്കാടുകളിലും കുടുങ്ങിയതിനാല്‍ അപകടത്തിന്റെ തീവ്രത കുറഞ്ഞു.

അജ്മീറില്‍ നിന്ന് പുഷ്‌കറിലെ ഒരു ഗ്രാമത്തില്‍ ഒരു സാമൂഹിക പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നവര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പൂജ (28), വിമല ദേവി (50) എന്നിവരാണ് മരിച്ചത്. 31 പേര്‍ക്ക് പരിക്കേറ്റു. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ വസ്ത്രങ്ങളില്‍ നിന്ന് താല്‍ക്കാലിക കയറുകള്‍ ഉണ്ടാക്കി മലയിടുക്കില്‍ നിന്ന് യാത്രക്കാരെ പുറത്തെടുക്കുകയായിരുന്നു. പിന്നീട് പൊലീസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. പരിക്കേറ്റവരെ അജ്മീറിലെ ജവഹര്‍ലാല്‍ നെഹ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് പുഷ്‌കര്‍ ഘാട്ടി പ്രദേശത്തെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page