പാലക്കാട്: 60കാരനെ ബന്ധുവായ യുവതി കല്ല് കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയതായി പരാതി. അട്ടപ്പാടിയിലെ ദാസന്നൂര്‍ ആദിവാസി ഉന്നതിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. കാളിയപ്പനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബന്ധുവായ ചിത്രയെ പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യപിക്കുന്നതിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും അതിനിടെ ചിത്ര കാളിയപ്പനെ കല്ലുകൊണ്ട് തലയ്ക്കിടിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.






