യുവതി വീട്ടില്‍ പ്രസവിച്ചു; തുണിയില്‍ പൊതിഞ്ഞ് മേശയില്‍ വച്ചിരുന്ന നവജാത ശിശു മരിച്ചു; ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവച്ചുവെന്ന് അയല്‍ക്കാര്‍

കോട്ടയം: യുവതി വീട്ടില്‍ പ്രസവിച്ച നവജാത ശിശു മരിച്ചു. കടുത്തുരുത്തി വെള്ളാശേരി തത്തപ്പള്ളി ആലുമ്മേല്‍ അനീഷിന്റെ ഭാര്യ കാര്‍ത്തിക (36)യുടെ കുഞ്ഞാണ് മരിച്ചത്. ഇവര്‍ക്കു മറ്റ് നാലു മക്കള്‍ കൂടിയുണ്ട്. യുവതി പ്രസവിച്ച വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഇവരുടെ രണ്ടു വയസ്സുള്ള കുഞ്ഞിന്റെ ദേഹത്ത് രക്തം പറ്റിപ്പിടിച്ചിരിക്കുന്നതു കണ്ട് അനീഷിന്റെ മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കാര്‍ത്തികയെ കട്ടിലില്‍ കാണുന്നത്. തുടര്‍ന്ന് മുട്ടുചിറ എച്ച്.ജി.എം ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോള്‍ വീട്ടിലുണ്ടെന്നായിരുന്നു പറഞ്ഞത്. തുടര്‍ന്ന് …

81കാരന്‍ വീടിന്റെ ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: 81 കാരനെ വീടിനു പിന്നിലെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തുരുത്തി, കൈതക്കാട്ടെ അനിതാ നിവാസില്‍ കെ സുന്ദരന്‍ (81)ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെ 8.30മണിയോടെയാണ് തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. കാരണം വ്യക്തമല്ല. ചന്തേര പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. കുശാല്‍ നഗറില്‍ 68 കാരന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാസര്‍കോട്: കാഞ്ഞങ്ങാട് കുശാല്‍ നഗറില്‍ 68 കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഹൊസ്ദുര്‍ഗ്ഗ്, …

യുവാവ് കുത്തേറ്റു മരിച്ചു; പിതാവും 2 ആണ്‍മക്കളും അറസ്റ്റില്‍

തൃശൂര്‍: യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ പിതാവിനേയും രണ്ട് ആണ്‍മക്കളേയും പൊലീസ് അറസ്റ്റുചെയ്തു. മാടക്കത്തറ കുടുബാരോഗ്യ കേന്ദ്രത്തിനു സമീപം നാല് സെന്റ് ഉന്നതിയിലെ നിഖിലി(22) ന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അയല്‍വാസി ഔസേപ്പിനേയും മക്കളായ ജിന്റോ, ജെയ്‌സന്‍ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തത്. നിഖിലിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാമോനും പരിക്കേറ്റിരുന്നു. മുഖത്തും കൈയിലും പരിക്കേറ്റനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാമോന്‍ അപകടനില തരണം ചെയ്തു. ലഹരി ഇടപാടു സംബന്ധിച്ചുള്ള മുന്‍വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഷാമോനും ജിന്റോയും തമ്മില്‍ അയല്‍തര്‍ക്കങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് …

തലയണയ്ക്കടിയില്‍ വെള്ളിക്കെട്ടന്‍; കടിയേറ്റ് 8 വയസ്സുകാരന് ദാരുണാന്ത്യം; സഹോദരന് ഗുരുതരം

തൃശൂര്‍: ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. സഹോദരനെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ കോടാലി കടമ്പോട് ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ആല്‍ജോ എന്ന എട്ടുവയസ്സുകാരനാണ് മരിച്ചത്. സഹോദരന്‍ അനോജ് അങ്കമാലി അപ്പോളോ ആശുപത്രിയില്‍ ഗുരുതര നിലയില്‍ കഴിയുകയാണ്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഭക്ഷ്യ വിഷബാധയാണെന്നാണ് മാതാപിതാക്കള്‍ കരുതിയത്. കുടുംബം ഒരു ചടങ്ങില്‍ പങ്കെടുത്ത് രാത്രിയോടെയാണ് വീട്ടില്‍ എത്തിയത്. തുടര്‍ന്ന് അവക്കാഡോ ജ്യൂസ് കഴിച്ചിരുന്നു. ഇതാകാം ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നായിരുന്നു രക്ഷാക്കള്‍ കരുതിയത്. …

ഗൃഹനാഥന്‍ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഗൃഹനാഥനെ വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എന്‍മകജെ ,പഡ്രെ, വാണിനഗര്‍, അജക്കള മൂലയിലെ പൊയ്യ ഹൗസില്‍ കുഞ്ഞിരാമന്‍ മണിയാണിയുടെ മകന്‍ സുരേഷ് മണിയാണി (60) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11നും വൈകുന്നേരം ആറുമണിക്കും ഇടയിലാണ് സംഭവം. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.ഭാര്യ: സീതമ്മ. മക്കള്‍: രാജേശ്വരി, സുചിത്ര, കൃഷ്ണ കുമാര്‍. മരുമക്കള്‍: അശോക്, വിജയകുമാര്‍. സഹോദരങ്ങള്‍: സുധാമണിയാണി, ചന്ദ്രാവതി, സുമതി.

സംസ്ഥാനത്ത് പരക്കെ വാഹനാപകടം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട്: സംസ്ഥാനത്ത് പരക്കെ വാഹനാപകടം, ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാലക്കാട് കുളപ്പുള്ളിയില്‍ ബസിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. സീബ്രാ ലൈനിലൂടെ കുട പിടിച്ച് നടക്കുകയായിരുന്ന ഷൊര്‍ണൂര്‍ കല്ലിപ്പാടം മേലേക്കാട്ടില്‍ ചന്ദ്രനാണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പാലക്കാട് കുളപ്പുള്ളിയില്‍ മറ്റൊരു അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. സ്വകാര്യ ബസില്‍ സ്‌കൂട്ടര്‍ ഇടിച്ചുകയറി സ്‌കൂട്ടര്‍ യാത്രക്കാരനായ വാണിയംകുളം സ്വദേശിക്കാണ് പരിക്കേറ്റത്. കണ്ണൂര്‍ ഇരിട്ടി പഴയ പാലത്തിലെ ഉയര നിയന്ത്രണ സംവിധാനം ഹിറ്റാച്ചി കയറ്റിവന്ന മിനി …

കൊട്‌ലമുഗറുവില്‍ യുവാവിനെ കാണാതായി

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊട്‌ലമുഗറുവില്‍ നിന്നു യുവാവിനെ കാണാതായതായി പരാതി. ലിംഗപ്പ പൂജാരിയുടെ മകന്‍ ജെ കോടി (39)യെ ആണ് കാണാതായത്. സഹോദരന്‍ ചെന്നയ്യയുട പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.ഏപ്രില്‍ 10ന് വൈകുന്നേരം ആറര മണിയോടെ വീട്ടില്‍ നിന്നാണ് കോടിയെ കാണാതായതെന്നു സഹോദരന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് പൊലീസില്‍ പരാതി നല്‍കിയത്.

ബന്തിയോട്, അടുക്കയില്‍ മൂന്നു വീടുകളില്‍ കവര്‍ച്ചാശ്രമം; ഒരു വീട്ടില്‍ കയറിയത് അടുക്കള ഭാഗത്തെ കട്ടിളപാളി ഇളക്കിമാറ്റി, മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബന്തിയോട്, അടുക്കയില്‍ മൂന്നു വീടുകളില്‍ കവര്‍ച്ചാ ശ്രമം. വീട്ടുകാര്‍ ഉണര്‍ന്ന് ബഹളം വച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. അടുക്ക, ചുക്കിരിയടുക്കയിലെ ഹനീഫ, അയല്‍വാസികളായ മുഹമ്മദ് ,അബ്ദുള്ള എന്നിവരുടെ വീടുകളിലാണ് കവര്‍ച്ചാശ്രമം ഉണ്ടായത്.ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് ഹനീഫയുടെ വീട്ടില്‍ കവര്‍ച്ചാശ്രമം ഉണ്ടായത്. അടുക്കള ഭാഗത്തെ വാതിലിന്റെ കട്ടിളപ്പാളി അടര്‍ത്തിമാറ്റിയാണ് മോഷ്ടാവ് അകത്തു കടന്നത്. ആദ്യം മുകള്‍ നിലയിലെ മുറിയിലെത്തിയ മോഷ്ടാവ് അലമാരകള്‍ കുത്തിത്തുറന്ന് തുണിത്തരങ്ങളെല്ലാം വാരിവലിച്ചിട്ടുവെങ്കിലും ഒന്നും കിട്ടിയില്ല. തുടര്‍ന്ന് …

ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന് യുവതി; കെ.എസ്.യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റിനെതിരെ കേസ്

കണ്ണൂര്‍: ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന യുവതിയുടെ പരാതിയില്‍ കെ.എസ്.യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അതുലിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചതായും കെ.എസ്.യു പ്രവര്‍ത്തകയായ യുവതിയുടെ പരാതിയില്‍ പറയുന്നു. തവണകളായി 1,60,000 രൂപയാണ് അതുലിന് നല്‍കിയതെന്നും യുവതി വ്യക്തമാക്കുന്നു. കണ്ണൂര്‍ വനിതാ പൊലീസാണ് അതുലിനെതിരെ കേസെടുത്തിരിക്കുന്നത്. പിന്നാലെ അതുല്‍ ഒളിവില്‍ പോയതായി പൊലീസ് പറയുന്നു. മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്. 2018 മുതല്‍ അതുലുമായി സൗഹൃദമുള്ള യുവതിയെ …

57കാരിയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: 57കാരിയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.കോഴിക്കോട് കല്ലാച്ചി കോവിലകം റോഡിലെ താഴെ ഗൗരിശങ്കര്‍ വീട്ടില്‍ ഗീത(57) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ഗീതയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും സമീപവാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് വീടിന്റെ പിന്‍വശത്തെ കിണറ്റില്‍ മൃതദേഹം കാണപ്പെട്ടത്. ഉടന്‍ തന്നെ പുറത്തെടുത്ത് നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഗീതയുടെ ബന്ധുവായ സജീവ് കുമാറിന്റെ പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്തു. പരേതനായ ശശിധരനാണ് ഭര്‍ത്താവ്. മക്കള്‍: …

ബേക്കല്‍, തച്ചങ്ങാട് നിന്നു കാണാതായ മോഡല്‍ യുവതി കൊല്ലത്തുള്ളതായി സൂചന

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തച്ചങ്ങാട് താമസക്കാരിയായ നഴ്‌സും മോഡലുമായ യുവതിയെ കാണാതായതായി പരാതി. തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിനു സമീപത്തെ ഇന്ദ്രപ്രസ്ഥം ഹൗസിലെ ശങ്കറിന്റെ മകള്‍ ശ്രുതി (29)യെ ആണ് കാണാതായത്. സഹോദരി സുധീഷ് ഋഷികേശ് നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ ശ്രുതി അറിയപ്പെടുന്ന മോഡല്‍ കൂടിയാണ്. ബേക്കല്‍ സ്വദേശികളായ ശ്രുതിയും കുടുംബവും അടുത്തിടെയാണ് തച്ചങ്ങാട്ട് സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ചത്. വീടിന്റെ പ്രവേശന ചടങ്ങ് …

പുലിയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു; ശരീര ഭാഗങ്ങള്‍ പൂര്‍ണമായും ഭക്ഷിച്ചനിലയില്‍

തൃശൂര്‍: പുലിയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു. മലക്കപ്പാറ സ്വദേശിയായ ഇന്‍സൈയമ്മാള്‍ (70) ആണ് മരിച്ചത്. ഇന്ന് രാവിലെ ഇന്‍സൈയമ്മാള്‍ താമസിച്ചിരുന്ന വീടിന് താഴ്ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ പൂര്‍ണമായും ഭക്ഷിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മലക്കാര്‍ ഷോളയാര്‍ ഡാമിനടുത്ത് മകനൊപ്പം താമസിച്ചിരുന്ന ഇന്‍സൈയമ്മാളിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം പുലി ഭക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രിയില്‍ പുറത്തിറങ്ങിയപ്പോള്‍ പുലി ആക്രമിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം. രാത്രിയായതിനാല്‍ നിലവിളി കേട്ടില്ല. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. …

ട്രെയിന്‍ കടന്നു പോകുന്നതിനിടയില്‍ കാറ്റടിച്ചു വീണു; വീട്ടമ്മയ്ക്കും പേരക്കുട്ടിക്കും ഗുരുതര പരിക്ക്, അപകടം മൊഗ്രാല്‍, നാങ്കിയില്‍

കാസര്‍കോട്: ട്രെയിന്‍ കടന്നു പോകുന്നതിനിടയില്‍ കാറ്റടിച്ച് വീണ് വീട്ടമ്മയ്ക്കും പേരക്കുട്ടിക്കും സാരമായി പരിക്കേറ്റു. കാസര്‍കോട്, അഡുക്കത്തുബയലിലെ നബീസ (52),പേരക്കുട്ടി മറിയം നവാൽ(5) എന്നിവരെ ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച വൈകുന്നേരം മൊഗ്രാല്‍, നാങ്കിയിലാണ് അപകടം ഉണ്ടായത്. മംഗ്ലൂരുവിൽ നിന്നു തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന മാവേലി എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുമ്പള പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് നബീസയെയും പേരക്കുട്ടിയെയും റെയില്‍വെ പാളത്തിനു സമീപത്തു വീണു പരിക്കേറ്റ നിലയില്‍ …

വിദ്യാര്‍ത്ഥിയെ തോക്കുചൂണ്ടി മര്‍ദ്ദിച്ചതായി പരാതി; പരിക്കേറ്റ 18കാരന്‍ ആശുപത്രിയില്‍

കോഴിക്കോട്: സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥിയെ തോക്കുചൂണ്ടി മര്‍ദ്ദിച്ചതായി പരാതി. പൂനൂര്‍ തേക്കുംതോട്ടം സ്വദേശി മുഹമ്മദ് ദില്‍ഷാ(18)നെയാണ് മര്‍ദ്ദിച്ചത്. ഇതുസംബന്ധിച്ച് ദില്‍ഷാന്‍ പൊലീസില്‍ പരാതി നല്‍കി. പൂനൂര്‍ ചീനിമുക്കില്‍ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. ചീനിമുക്കിലെ കടയില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ സുഹൃത്തുക്കളില്‍ ഒരാളായ ലാമിഷിനെ കടയിലുണ്ടായിരുന്ന മറ്റൊരാള്‍ മര്‍ദ്ദിച്ചു. ഇരുവരെയും ദില്‍ഷാന്‍ പിടിച്ചുമാറ്റി. ഇതില്‍ പ്രകോപിതനായ ഉണ്ണികുളം ഇയ്യാട് സ്വദേശിയും താമരശ്ശേരിയില്‍ ‘ആല്‍ക്കിമിസ്റ്റ്’ എന്ന സ്ഥാപനം നടത്തുന്നയാളുമായ ബാസില്‍ ലത്തീഫ് അരയില്‍ സൂക്ഷിച്ച …

ഇന്നത്തെ പ്രധാന വാർത്തകൾ

​മിഡിൽ ഈസ്റ്റ് സംഘർഷം​ഹോർമുസ് കടലിടുക്കിൽ വെടിവയ്പ്പ്: ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കാൻ ശ്രമിച്ച എണ്ണക്കപ്പലുകൾക്ക് നേരെ ഇറാനിയൻ ഗൺബോട്ടുകൾ വെടിവെച്ചതായി റിപ്പോർട്ട്. സംഘർഷത്തെത്തുടർന്ന് ഇന്ത്യയിലേക്കുള്ള എട്ട് കപ്പലുകൾ തിരിച്ചുവിട്ടു.​ഇസ്രായേൽ-ലെബനൻ വെടിനിർത്തൽ: ഇസ്രായേലും ലെബനനും തമ്മിൽ 10 ദിവസത്തെ വെടിനിർത്തലിന് ധാരണയായെങ്കിലും, തങ്ങൾ ഈ കരാറിൻ്റെ ഭാഗമല്ലെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രായേൽ ആക്രമണം തുടർന്നാൽ തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള നേതാവ് നൈം ഖാസിം അറിയിച്ചു. ​യുഎൻ സമാധാന സേനാംഗം കൊല്ലപ്പെട്ടു: തെക്കൻ ലെബനനിൽ നടന്ന ആക്രമണത്തിൽ ഒരു ഫ്രഞ്ച് സമാധാന സേനാംഗം …